Connect with us
48 birthday
top banner (1)

Cinema

പതിനാറാം ദിവസവും അഞ്ചു കോടിക്ക് മുകളില്‍ കളക്ഷനുമായി മഞ്ഞുമ്മൽ ബോയ്സ്

Avatar

Published

on

വിജയകരമായി പ്രദര്‍ശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്സ് ആദ്യത്തെ 15 ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 63.50 കോടി രൂപ നേടിക്കഴിഞ്ഞു. പ്രദര്‍ശനത്തിനെത്തി പതിനാറാമത്തെ ദിവസം ഏകദേശം 5.50 കോടി രൂപ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് തന്നെ നേടി മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ചയിൽ തന്നെ ഏകദേശം 26.35 കോടി കളക്ഷൻ നേടി മഞ്ഞുമ്മൽ ബോയ്സ്.

Advertisement
inner ad

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22നാണ് തിയേറ്ററിൽ പ്രദർശനം തുടങ്ങിയത്.മഞ്ഞുമ്മൽ ബോയ്സ് തമിഴ് നാട്ടിലും വിജയകരമായി പ്രദർശനം തുടരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 25 കോടിയില്‍ അധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 129- 130 കോടി വരെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ടു എന്നാണ് ലഭിക്കുന്ന വിവരം.

Advertisement
inner ad

Cinema

15 വർഷത്തെ പ്രണയ സാഫല്യം; നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

Published

on

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ കീർത്തി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവെച്ചു. പരമ്പരാ​ഗത രീതിയിൽ തമിഴ് വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

Continue Reading

Cinema

ധനുഷിന്റെ ഹർജിയിൽ നയൻതാര മറുപടി നൽകണം: മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തർ‌ക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്‌ഫ്ലിക്സ് എന്നിവരും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന ധനുഷ്‌ നിർമിച്ച ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു വണ്ടർബാർ ഫിലിംസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു എന്നാൽ അനുവാദം കൊടുത്തില്ലെന്നും ഇത് പരിഗണിക്കുന്നത് മനഃപൂർവം വൈകിച്ചു എന്നും നയൻ‌താര പറഞ്ഞു. തുടർന്ന് ഇന്റർനെറ്റിൽ ഇതിനോടകം സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്ററി ട്രെയ്ലറിലൂടെ പ്രചരിച്ചിരുന്നു. ഇത് പകർപ്പവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തി.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടിസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വലിയ ചർച്ചയായിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണു ധനുഷെന്നും നയൻതാര ഇൻസ്റാഗ്രാമിലൂടെ പറഞ്ഞു.

Continue Reading

Cinema

നടൻ രാജേഷ് മാധവൻ വിവാഹിതനായി

Published

on

നടനും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദമ്പതികൾക്ക് ആശംസകളുമായി നിരവധിപേർ രംഗത്തെത്തി.

Continue Reading

Featured