പിറന്നാൾ ദിനത്തിൽ ‘ആയിഷ’യെ പരിചയപ്പെടുത്തി മഞ്ജു വാരിയർ

ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ. പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിൻറെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ‘ആയിഷ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും അറബിക് ഭാഷകളിലുമായി ഇറങ്ങുന്ന ആദ്യ കൊമേർഷ്യൽ സിനിമകൂടിയാണ്. ആമിർ പള്ളിക്കൽ സംവിധാനവും സക്കറിയ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ‘ആയിഷ’ എന്ന പ്രധാനവേഷത്തിൽ എത്തുന്നത് മഞ്ജു തന്നെയാണ്.

Related posts

Leave a Comment