Connect with us
head

Cinema

മഞ്ജു വാര്യർക്ക് ഇനി ബൈക്ക് ഓടിക്കാം

Avatar

Published

on

കൊച്ചി : സിനിമ താരം മഞ്ജു വാര്യർ ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർടിഒക്ക് കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറയുകയുണ്ടായി. അതിന്റെ ആദ്യപടിയായാണ് താരം ഗിയർ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.

chennai

വാണി ജയറാമിന് സംഗീതലോകം വിടനൽകി

Published

on

ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീതലോകം വിടനൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.

മരണത്തിൽ സംശയങ്ങളില്ലെന്നും കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു.

Advertisement
head
Continue Reading

Cinema

ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു

Published

on

തെന്നിന്ത്യൻ ഇതിഹാസ ചലച്ചിത്രം ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Cinema

സംവിധായകൻ മുതുകുളം മഹാദേവൻ നിര്യാതനായി

Published

on

ആലപ്പുഴ:ചലച്ചിത്ര സംവിധായകൻ മുതുകുളം മഹാദേവൻ അന്തരിച്ചു. മൈഡിയർ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണു മുതുകുളം മഹാദേവൻ. അനിൽ ബാബുമാരോടൊപ്പം ദീർഘകാലം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പാർഥൻ കണ്ട പരലോകം, കളഭം, പറയാം, പകൽപ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Featured