Connect with us
head

crime

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ സുരേന്ദ്രൻ ഒന്നാംപ്രതി

മണികണ്ഠൻ കെ പേരലി

Published

on

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആറ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെയാണ്ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ കെ.സുരേന്ദ്രന്റെ എതിരെ മത്സരിച്ച ബിഎസ്‍പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠറേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികൾ. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്ക് നാലാം പ്രതി. ബിജെപി മുൻ ജില്ലാ പ്രസിഡൻറ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവർ അഞ്ചും ആറും പ്രതികൾ. പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെ ചുമത്തിയിട്ടുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

crime

നീതു കൊലക്കേസ്: കാമുകൻ അറസ്റ്റിൽ

Published

on

കൊല്ലം: കാസർ​ഗോഡ് ബദയടുക്കയിലെ ഏൽക്കാനം റബർ തോട്ടത്തിൽ കൊല ചെയ്യപ്പെട്ട കൊല്ലം സ്വദേശി നീതുവിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ ആന്റോ സെബാസ്റ്റ്യനെ തിരുവനന്തപുരത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ നീതുവുമായി പ്രണയം നടിച്ച് ആന്റോ വയനാട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ നിന്നാണ് ടാപ്പിം​ഗ് ജോലിക്കെന്നു പറഞ്ഞ് ബദിയടുക്കയിലേക്കു കൊണ്ടു പോയത്. അവിടെ റബർ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിക്കവേ, കഴിഞ്ഞ ബുധനാഴ്ചയാണ് നീതുവിനെ കൊല ചെയ്ത നിലയിൽ കാണപ്പെട്ടത്. മൃതദേഹം തുണിയിൽ പൊതിഞ്ഞു വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ടു ദിവസം മുൻപെങ്കിലും കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. വീടിനുള്ളിൽ നിന്നു ദുർ​ഗന്ധം വമിച്ചപ്പോൾ നാട്ടുകാർ വീടിന്റെ ഓടിളക്കി പരിശോധന നടത്തി. അപ്പോഴാണ് തുണിയിൽ പൊതിഞ്ഞ് അഴുകിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. അതിനു മുൻപ് തന്നെ ആന്റണിയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Continue Reading

crime

വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

Published

on

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.

Advertisement
head

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
head
Continue Reading

crime

സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു,

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു
ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. .
ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

Featured