‘പകൽപ്പന്തം’ മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധം

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും, സർക്കാർ തണലിലെ സിപിഎം-ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ
മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധം ‘പകൽപ്പന്തം’ മഞ്ചേരി സെൻട്രൽ ജംങ്ഷനിൽ സംഘടിപ്പിച്ചു.
ഡിസിസി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്‌ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത്കോൺഗ്രസ്സ് പ്രസിഡൻറ് ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു.
യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ ബാബു മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് ഹുസ്സൈൻ വല്ലാഞ്ചിറ, മഞ്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് ഹനീഫ മേച്ചേരി, കെഎസ്യു ജില്ലാ സെക്രട്ടറി ഷംലിക് കുരിക്കൾ എന്നിവർ പ്രസംഗിച്ചു. യൂത്ത്കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറുമാരായ ഷബീർ കുരിക്കൽ ഫൈസൽ പാണ്ടിക്കാട്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജന.സെക്രട്ടറിമാരായ റാഷിദ് വട്ടപ്പാറ, ഫാസിൽ പറമ്പൻ എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment