വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു


മഞ്ചേരി:ലയണ്‍സ് ക്ലബ് ഓഫ് ഇന്റര്‍നാഷണലിന്റെ നക്ഷത്രവനം പദ്ധതിയുടെ ഭാഗമായി ലയണ്‍സ് ക്ലബ് ഓഫ് മഞ്ചേരി പയ്യനാട് ഫങ്ഷണല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു പദ്ധതിയുടെ ഉദ്ഘാടനം മഞ്ചേരി എം എല്‍ എ യു.എ. ലത്തീഫ് നിര്‍വഹിച്ചു. അതോടൊപ്പം ഡോക്ടേഴ്‌സ് ദിനത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് മെമ്പര്‍മാരും മഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടര്‍ എം പി കെ മേനോന്‍ ,മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ജോജോ പോംസണ്‍, ഡോക്ടര്‍ ജോര്‍ജ് ജേക്കബ് എന്നിവരെ ആദരിച്ചു .ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് പി എം ദിവാകരന്‍ അധ്യക്ഷം വഹിച്ചു സെക്രട്ടറി പി. ജുനൈദ്, ട്രഷറര്‍ മെസ മുഹമ്മദലി, മുന്‍ പ്രസിഡന്റ് കെ രാജേശ്വരന്‍,പി കെ ഡാനിഷ്,കാബിനറ്റ് സെക്രട്ടറി ബാബു ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment