യൂത്ത് കോണ്‍ഗ്രസ്സ് ഹൃദയാദരം സംഘടിപ്പിച്ചു

മഞ്ചേരി:മഹാമാരിക്കാലത്ത് സമൂഹത്തെ മനസ്സുകൊണ്ട് ചേര്‍ത്തു പിടിച്ചും, ശരീരം കൊണ്ട് സഹായമെത്തിച്ചും നാടിന് തണലായി പ്രവര്‍ത്തിച്ച മഞ്ചേരി നിയോജക മണ്ഡലത്തിലെ യൂത്ത് കെയര്‍ വളണ്ടിയര്‍ മാര്‍ക്ക് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ ഹൃദയാദരം.ലോക്ക് ഡൗണ്‍ കാലത്ത് ദീര്‍ഘദൂര യാത്രക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മറ്റ് അത്യാവശ്യക്കാര്‍ക്കും ഭക്ഷണമെത്തിച്ചും, കോവിഡ് പോസിറ്റീവായവര്‍ക്ക് വൈദ്യസഹായവും ആംബുലന്‍സ് സേവനവും ഒരുക്കിയും മരുന്ന് എത്തിച്ചു നല്‍കിയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സന്നദ്ധ സേവകര്‍ക്കാണ് ഹൃദയാദരം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജി പാച്ചേരി മുഖ്യാതിഥിയായി. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി കെ ഹാരിസ്, പി കെ നൗഫല്‍ ബാബു, ഡി സി സി ജനറല്‍ സെക്രട്ടറി പി ആര്‍ രോഹില്‍ നാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഹുസൈന്‍ വല്ലാഞ്ചിറ, ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുഴിമണ്ണ ,രമ്യ ശങ്കര്‍, ഇ സഫീര്‍ജാന്‍, ത്യ് ക്കലങ്ങോട് മണ്ഡലം പ്രസിഡണ്ട് ജയപ്രകാശ് ബാബു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ റാഷിദ്, ഫാസില്‍ പറമ്പന്‍ , മണ്ഡലം പ്രസിഡണ്ട് മാരായ ഫൈസല്‍ പാണ്ടിക്കാട്, ഷിഹാബ് എടപ്പറ്റ, ഷബീര്‍ കുരിക്കള്‍, ഹനീഫ കിഴാറ്റൂര്‍, നസീര്‍ പന്തപ്പാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment