മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു


മഞ്ചേരി: ആദിവാസികള്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതക്കെതിരെ മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘നീതിയുടെ നിലവിളി ‘ പ്രതിഷേധ ജ്വാല പരിപാടി സംഘടിപ്പിച്ചു. മഞ്ചേരി കച്ചേരിപ്പടിയില്‍ സംഘടിപ്പിച്ച പ്രത്യേക സമരം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മംഗലം ഗോപിനാഥ് ഉദ്ഘാനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വല്ലാഞ്ചിറ ഹുസ്സൈന്‍ അദ്യക്ഷത വഹിച്ചു. പറമ്പന്‍ റഷീദ്, ബീനാ ജോസഫ്, ഹനീഫ പുല്ലൂര്‍, വി.പി.ഫിറോസ്, അബ്ദുള്ള പുല്ലഞ്ചേരി , രാജു ചീരക്കുഴി, സുബൈര്‍ വീമ്പൂര്‍, ജൊമേഷ് തോമസ്, സാലിന്‍ വല്ലാഞ്ചിറ, അശോകന്‍ അരുകിഴായ, വേശപ്പ, ജിജി വേട്ടേക്കോട്, ഉണ്ണി മുള്ളമ്പാറ സംബന്ധിച്ചു.

Related posts

Leave a Comment