മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര ചികില്‍സ പുനരാരംഭിക്കണം


മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര ചികില്‍സ പുനരാരംഭിക്കുക, മെഡിക്കല്‍ കോളേജില്‍ ചികില്‍സാ സൗകര്യം വര്‍ദ്ധിപ്പിക്കുക, ജനറല്‍ ആശുപത്രി ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനുമുന്‍പില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി എസ് ജോയി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷബീര്‍ക്കുരിക്കള്‍ അധ്യക്ഷത വഹിച്ചു ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രമ്യ ബി ശങ്കര്‍, കെ എസ് യു ജില്ലാ സെക്രട്ടറി അന്‍ഷിദ് ഇ കെ, ഫാസില്‍ പറമ്പന്‍, ഷൈജല്‍ ഏരിക്കുന്നന്‍,കൃഷ്ണദാസ് വടക്കയില്‍, മഹ്‌റുഫ് പട്ടര്‍ക്കുളം ഫൈസല്‍ പാലായി, ഫൈസല്‍ ചുങ്കത്ത്, സുരേഷ് പയ്യനാട്, സംജിത് പാലായി, റിനോ കുര്യന്‍, ജിജി പുല്ലഞ്ചേരി,ദിവ്യ പുല്ലഞ്ചേരി, മുനവ്വര്‍ പാലായി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment