അനധികൃത സ്ഥലംമാറ്റം അനുവദിക്കില്ല

മഞ്ചേരി: എടപ്പറ്റ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച് ഐ, ഫാര്‍മസിസ്റ്റ് എന്നിവരെ രാഷ്ട്രീയ പ്രേരിതമായി വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയ മലപ്പുറം ഡി.എം ഒ യുടെ നടപടിയില്‍ കേരള എന്‍ജി ഒ അസോസിയേഷന്‍ മഞ്ചേരി ബ്രാഞ്ച് കമ്മിറ്റി മഞ്ചേരി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് അബ്ബാസ് പി പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡണ്ട് ഹബീബ് തോണിക്കടവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ സലിം പത്തിരിയാല്‍, വിജയകുമാര്‍, ദീപക് എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇ രാജേന്ദ്രന്‍ സ്വഗതവും ട്രഷറര്‍ സന്തോഷ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment