പിന്തുണക്കുക പ്രക്ഷോഭത്തെ പരിപാടി സംഘടിപ്പിച്ചു


മഞ്ചേരി:ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ജനകീയാഭിപ്രായം സ്വീകരിച്ചും വില വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ തേടിയും നേടിയും ഐ.എന്‍.ടി.യു.സി. മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേരിയില്‍ ‘പിന്തുണയ്ക്കുക പ്രക്ഷോഭത്തെ’ പരിപാടി സംഘടിപ്പിച്ചു.മഞ്ചേരി പട്ടണത്തിലെ ബസ്സ്, ഓട്ടോ, ചുമട്ട് തൊഴിലാളികള്‍ വിദ്യാര്‍ത്ഥികള്‍, കച്ചവടക്കാര്‍, സാധാരണ ജനങ്ങള്‍ എന്നിവരുള്‍പ്പെടെ ആയിരങ്ങളുടെ പിന്തുണ നേടിയ സമരം മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ‘പത്തിന പ്രക്ഷോഭ പരിപാടി’ യുടെ ഭാഗമായിരുന്നു.മഞ്ചേരി ബ്ലോക്ക് കോണ്‍സ്സ് കമ്മിറ്റി പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈന്‍ ഉല്‍ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ജൊമേഷ് തോമസ് അദ്യക്ഷനായി. നാസര്‍ പന്തല്ലൂര്‍, ദിവ്യദാസന്‍, രാജേഷ് നറുകര, നിസാര്‍ തോട്ടത്തില്‍ പറമ്പന്‍ ഷാഫി, സംസാരിച്ചു.

Related posts

Leave a Comment