മഞ്ചേരിയില്‍ വ്യാപാര സ്ഥാപനത്തിൽ വന്‍തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്ടം

മഞ്ചേരി : പഴയ ബസ് സ്റ്റാൻഡ് റോഡിനോട് ചേർന്നുള്ള വ്യാപാര സമുച്ചയത്തിൽ രാത്രി എട്ടരയോടെ വൻ തീപിടുത്തം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പലചരക്ക് – സ്റ്റേഷനറി മൊത്തവ്യാപാര കേന്ദ്രത്തിലാണ് തീപിടിച്ചത്. കടയിലുണ്ടായിരുന്ന ബിരിയാണി സാധനങ്ങൾ, അരിച്ചാക്കുകൾ, പലചരക്ക് സാധനങ്ങൾ, കടലാസ് പ്ലേറ്റ് എന്നിവയെല്ലാം കത്തിനശിച്ചു. തീപിടുത്തത്തിന് കാരണം ഇപ്പോഴും വ്യക്തമല്ല. മുറികളായി വേർതിരിച്ചിട്ടില്ലാത്തതിനാൽ തീ വേഗം ആളിപ്പടർന്നു. വൈദ്യുതി ലൈനിലേക്കും സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടരാൻ തുടങ്ങിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വലിയ അപകടം ഒഴിവാക്കി .

Related posts

Leave a Comment