ഇന്ധന വിലവര്‍ദ്ധന: പ്രക്ഷോഭ പരമ്പര’ യുമായി മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് കമ്മിറ്റി


മഞ്ചേരി:അനുദിനം വര്‍ദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനക്കെതിരെ ജൂലൈ 7 മുതല്‍ 17 വരെ വിവിധ സമരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘പ്രക്ഷോഭ പരമ്പര’ യുമായി മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി.ജൂലൈ 7 ന് സമര പ്രഖ്യാപനം നടക്കും. 8 ന് സേവാദളിന്റെ ‘എല്‍പിജി താബൂത്’ (പാചക വാതകശവമഞ്ചം),9 ന് പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ്സിന്റെ ‘കുട ചൂടി നടത്തം.അന്നു തന്നെ സൈക്കിള്‍ റാലി.
12 ന് ഐ.എന്‍.ടി.യു.സി യുടെ ‘പിന്തുണയ്ക്കുക പ്രക്ഷോഭത്തെ’ ( ഓട്ടോസ്റ്റാന്റില്‍ ഒപ്പുശേഖരണം),13 ന് മഞ്ചേരിയിലും 14 ന് തൃക്കലങ്ങോട്ടും യൂത്ത് കോണ്‍ഗ്രസ്സിന്റ ‘വാഹനം കെട്ടി വലിക്കല്‍,15 ന് മഞ്ചേരി , തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നിയന്ത്രണത്തില്‍ ബ്ലോക്കിലെ 17 പെട്രോള്‍ പമ്പുകളില്‍ ‘ഒപ്പുശേഖരണം.16ന് മഹിളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ‘വിറകു പെറുക്കി അടുപ്പുകൂട്ടല്‍ ‘
അന്നു തന്നെ വൈകീട്ട് 5ന് ബി.സി.സി.യുടെ ആഭിമുഖ്യത്തില്‍ ‘ജന രക്ഷാവലയം എന്നിവ നടക്കും. മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വല്ലാഞ്ചിറ ഹുസ്സൈന്‍ അദ്യക്ഷത വഹിച്ചു.വല്ലാഞ്ചിറ ഷൗക്കത്തലി, വി.സുധാകരന്‍, അഡ്വ.കെ.എ.ജബ്ബാര്‍, ടി.പി.വിജയകുമാര്‍, കെ.ജയപ്രകാശ് ബാബു, വി.സി.നാരായണന്‍കുട്ടി , അപ്പു മേലാക്കം, പി.കെ.സലാം, പുല്ലഞ്ചേരി അബ്ദുള്ള, ലുഖ്മാന്‍പുലത്ത്, കെ.യുസഫ്, പി.അവറു, എ.എം.ബാപ്പുട്ടി, സി.സക്കീന, ഷബീര്‍ കുരിക്കള്‍, റാഷിദ് വട്ടപ്പാറ, കെ.കെ.രാധാകൃഷ്ണന്‍ , മുജീബ് മുട്ടിപ്പാലം, ജൊമേഷ് തോമസ്, രമ്യാ ബി ശങ്കര്‍, കെ.പ്രീതി, എന്‍.ടി.സുലൈഖ, ഷാനി സിക്കന്ധര്‍, ദിവ്യാ മനേഷ്, ജിജി ശിവകുമാര്‍ , സംബന്ധിച്ചു.

Related posts

Leave a Comment