ഇന്ധന പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചു

മഞ്ചേരി: ഇന്ധന വില അനുദിനം വര്‍ദ്ധിപ്പിച്ചു ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ കേരള എന്‍ ജി ഒ അസോസിയേഷന്‍ മഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മഞ്ചേരി സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പരിപാടി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അബ്ബാസ് പി. പാണ്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് തോണിക്കടവന്‍, സംസ്ഥാന സമിതി അംഗങ്ങളായ എന്‍. മോഹന്‍ദാസ്, സലീം പത്തിരിയാല്‍ , വനിതാ ഫോറം കണ്‍വീനര്‍ ചിത്ര, ഷംസുദ്ദീന്‍, ദീപക് ,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം പി സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment