മഞ്ഞപ്ര-അയ്യമ്പുഴ റോഡ് നബാര്‍ഡ് ഫണ്ടുപയോഗിച്ച് വികസിപ്പിക്കുന്നു; പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ

കാലടി: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മഞ്ഞപ്ര-അയ്യമ്പുഴ റോഡ് ബി.എം.& ബി.സി നിലവാരത്തില്‍ വികസിപ്പിക്കുന്നതിനായി നബാര്‍ഡ് സ്കീമില്‍ അനുവദിച്ചിട്ടുള്ള 5 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന്  റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.

മഞ്ഞപ്ര പുല്ലത്താന്‍ കവലയില്‍ നിന്നാരംഭിച്ച് അയ്യമ്പുഴയില്‍ കാലടി പ്ലാന്‍റേഷന്‍ അതിര്‍ത്തിയില്‍ അവസാനിക്കുന്ന റോഡിന് 7. 2 കി.മീറ്റര്‍ നീളമുണ്ട്. 6 മീറ്റര്‍ വീതിയിലാണ് ടാറിംങ് നടത്തുന്നത് റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന് കിടക്കുന്ന കല്‍വര്‍ട്ടുകള്‍ പുനര്‍നിര്‍മ്മിക്കും. പുതിയ സംരക്ഷണഭിത്തികളും വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ കാനകളും നിര്‍മ്മിക്കും. റോഡിന്‍റെ ഇടുങ്ങിയ ഭാഗങ്ങള്‍ പൊതുജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനും ഉദ്ദേശിക്കുന്നതായി എം.എല്‍.എ പറഞ്ഞു.

റോഡ് വികസന പ്രവര്‍ത്തികളുടെ നിര്‍വ്വഹണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് അയ്യമ്പുഴ, മഞ്ഞപ്ര പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടേയും, സാമൂഹ്യ, രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടേയും യോഗം അയ്യമ്പുഴ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. റോജി എം. ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് പി.യു. ജോമോന്‍, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്‍റ് അല്‍ഫോന്‍സ ഷാജന്‍, ജില്ലാ പഞ്ചായത്തംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കാവുങ്ങ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എന്‍. സ്വപ്ന, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മൂഹമ്മദ് ബഷീര്‍, അസി.എഞ്ചിനീയര്‍ ലിസ് പോള്‍, ഫാ. വര്‍ഗ്ഗീസ് ഇടശ്ശേരി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വര്‍ഗ്ഗീസ് കുന്നത്ത്പറമ്പന്‍, ചെറിയാന്‍ തോമസ്, പഞ്ചായത്ത് മെമ്പര്‍മാരായ സിജു ഈരാളി, വര്‍ഗ്ഗീസ് മാണിക്കത്താന്‍, സാജു കോളാട്ടുകുടി, ലൈജു ഈരാളി, ടിജോ ജോസഫ്, ജയ ഫ്രാന്‍സിസ്, ശ്രുതി സന്തോഷ്, വിവിധ സംഘടനാ നേതാക്കളായ കെ.ജെ. ജോയി, ജോണി തോട്ടങ്കര, എം.ജെ. ജോസ്, ഷാജി പുളിമൂട്ടില്‍, ജയന്‍ ശങ്കരന്‍, സി.കെ. ചന്ദ്രഭാനു, ജോസ് മാടന്‍, എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment