Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

മണിപ്പൂരിൽ കലാപം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയം: ബിജെപി സഖ്യം വിടാൻ എൻപിപി

Avatar

Published

on

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭാരതീയ ജനതാ പാർട്ടി യുമായുള്ള സഖ്യം പുനഃപരിശോധിക്കുമെന്ന് മുൻ ഉപമുഖ്യമന്ത്രിയും മുൻ ഡിജിപിയുമായ എൻപിപി വൈസ് പ്രസിഡന്റ് ജോയ്കുമാർ സിംഗ്. “കാവി പാർട്ടിയുമായുള്ള സമവാക്യം പുനഃപരിശോധിക്കാൻ എൻപിപി നിർബന്ധിതരാകും. ഞങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ല, ആർട്ടിക്കിൾ 355 നിലവിലുണ്ട്, അതിനാൽ ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്, എന്നാൽ കാര്യക്ഷമമായ ഇടപെടലുകൾ നടക്കുന്നില്ല ” ജോയ്കുമാർ സിംഗ് പറഞ്ഞു.

മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കിംവദന്തികൾ പടരുന്നത് തടയാൻ സംസ്ഥാന സർക്കാർ 11 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുകയും ചെയ്തു. അക്രമത്തെക്കുറിച്ച് സംസാരിച്ച എൻപിപി വൈസ് പ്രസിഡന്റ്, സംസ്ഥാനത്തെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ മെച്ചപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചിട്ടും കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.വ്യാഴാഴ്ച കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിംഗിന്റെ വീടിനുനേരെ ആക്രമണം നടത്തുകയും പൂർണമായും കത്തിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിരമിച്ച ആദിവാസി ഐഎഎസ് ഉദ്യോഗസ്ഥന്റെ വീടിന് സമീപമുള്ള ഗോഡൗണാണ് അക്രമകാരികൾ വെള്ളിയാഴ്ച അഗ്നിക്കിരയാക്കിയത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ജയിലുകളില്‍ ജാതിവിവേചനം പാടില്ല: സുപ്രീം കോടതി

Published

on

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയില്‍ മാനുവല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജയിൽ ചട്ടം എല്ലാ സംസ്ഥാനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജയിലിൽ ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും സംരക്ഷണം നല്കുന്നതിനുവേണ്ടി മാത്രമേ ജാതി പരിഗണിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 75 വര്‍ഷങ്ങൾക്ക് ശേഷവും ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

Featured

‘എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടി’: പിവി അൻവർ

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിന്റെ പൂർണ ഉത്തരവാ​ദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്ന് അൻവർ ആരോപിച്ചു. പി.ആർ ഏജൻസിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നാടകം കളിയ്ക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു. അഭിമുഖം തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് ഹിന്ദുവിനെതിരെ പരാതി നൽകാത്തതെന്നും അൻവർ ചോദിച്ചു.

ഒരു ജില്ലയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എഡിജിപിയേയും പി ശശിയേയും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്നും പാർട്ടി മുഖ്യമന്ത്രിയെ പേടിക്കുന്നത് എന്തിനാണെന്ന് അൻവർ പറഞ്ഞു. ആർ എസ് എസ് ഏറ്റവും മഹത്തരമായ സംഘടനയാണ് എന്ന് പറഞ്ഞത് കേരള സ്പീക്കറാണ്. കണ്ണൂരിലെ ജനങ്ങൾ അതിന് മറുപടി നൽകണമെന്നും അൻവർ പറഞ്ഞു. കൂടാതെ കെടി ജലീലിനെയും അൻവർ വിമർശിച്ചു. കെ.ടി ജലീൽ മറ്റാരുടേയോ കാലിൽ ആണ് നിൽക്കുന്നതെന്നും അദ്ദേഹത്തിന് അതെ സാധിക്കൂവെന്നും കാര്യങ്ങൾ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ടാണതെന്നും അൻവർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെ’ : രമേശ് ചെന്നിത്തല

Published

on

കണ്ണൂര്‍: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി. എന്താണ് ഇത്രയും സമയം ചര്‍ച്ച ചെയ്യാനുള്ളതെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പി ആർ‌ ഏജൻസി മുഖേന അഭിമുഖം നൽകുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. സപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സിപിഎമ്മിന്റെ കയ്യിലെ പാവയാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured