Delhi
മണിപ്പുർ: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യം രാഷ്ട്രപതി ദ്രൌപതി മുർമുവിനെ സന്ദർശ്ശിച്ചു

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ തടസപ്പെട്ടതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. ‘ ഇന്ത്യ പ്രതിപക്ഷസഖ്യം രാഷ്ട്രപതി ദ്രൌപതി മുർമുവിനെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മണിപ്പൂർ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പാർലമെന്സിൽ പ്രതിഷേധം ശക്തമാക്കിയത്.
തുടർച്ചയായ പത്താം ദിവസവും പ്രതിപക്ഷം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു. വിഷയത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേർന്നിരുന്നു. സഭാനടപടികൾ സ്തംഭിപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷം തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ലോക്സഭയിൽ ഇന്നും ശക്തമായ പ്രതിഷേധം ഉയർത്തിയ, 11 മണിക്ക് ചേർന്ന ലോക്സഭാ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ടു മണിവരെ നിർത്തിവെക്കുകയായിരുന്നു. രണ്ടുമണിക്ക് ശേഷം പുനരാരംഭിച്ച സഭയിലെ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിപക്ഷം തയാറായില്ല. മണിപ്പൂരിന് വേണ്ടി പ്ലക്കാർഡുകളും ഏന്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ പരിഗണനയ്ക്ക് വേണ്ടി ഇന്ന് ലോക്സഭയിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.

അതിനിടെ മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭ്യർത്ഥന രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തിൽ പതിനൊന്നരയോടുകൂടി ‘ഇന്ത്യ’ സഖ്യനിരയിലെ നേതാക്കൾ രാഷ്ട്രപതിയെ കാണുകയുണ്ടായി. മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന ആവശ്യം വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന വിഷയമാണെന്നും മണിപ്പൂരിൽ തുടരുന്ന അക്രമങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാരിന് നൽകണമെന്നും സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഇന്ത്യ സഖ്യത്തിനു വേണ്ടി കോൺഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൌധരി, ഗാരവ് ഗഗോയ്, കൊടിക്കുന്നിൽ സുരേഷ്, പാലോ ദേവി തുടങ്ങിയവർ രാഷ്ട്രപതിയെ കാണുവാൻ ഉണ്ടായിരുന്നു. എൻസിപിക്ക് വേണ്ടി ശരദ് പവാറും, ആം ആദ്മി പാർട്ടിക്ക് വേണ്ടി സഞ്ജയ് സിംഗും, സുശീൽ ഗുപ്തയും പ്രതിനിധി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ശിവസേനക്ക് വേണ്ടി അരവിന്ദ് സാവന്ത്, ആർജെഡിക്ക് വേണ്ടി മനോ്ട് കുമാർ, സമാജ് വാദി പാർട്ടിക്ക് വേണ്ടി ജാവേദ് അലി ഖാൻ, ഡിഎഷ ക്ക് വേണ്ടി കനിമൊഴി, തൃണമൂൽ കോൺഗ്രസിന് വേണ്ടി സുഷ്മിത ദേവ്, ആർഎസ്പിയിൽ നിന്ന് എം.കെ പ്രേമചന്ദ്രൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വേണ്ടി ഇ.ടി ബഷീർ, സിപിഎമ്മിൽ നിന്ന് റഹീം, സിപിഐക്ക് വേണ്ടി സന്തോഷ് കുമാർ എന്നിവരും പ്രതിനിധികളായി.
Delhi
സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.
Delhi
എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.
Delhi
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് പൊലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്. രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ പറഞ്ഞു.പരിക്കേറ്റവരില്‍ ഏഴുപേര്‍ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേര്‍ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login