Featured
‘മണിപ്പൂർ മാസങ്ങളായി കത്തുന്നു, കൊലയും ബലാത്സംഗവും അരങ്ങേറുന്നു പക്ഷേ പ്രധാനമന്ത്രി ചിരിച്ചും, തമാശ പറഞ്ഞും വിഷയത്തെ കാണുന്നു; രാഹുൽ ഗാന്ധി
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം നിറഞ്ഞ പ്രസംഗത്തിനെതിരെ പ്രതികരിച്ച് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം ചർച്ച ചെയ്യുന്നതിനിടെ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്.
“ഇന്നലെ പ്രധാനമന്ത്രി പാർലമെന്റിൽ ഏകദേശം 2 മണിക്കൂറും 13 മിനിറ്റും സംസാരിച്ചു. എന്നാൽ മണിപ്പൂരിനെക്കുറിച്ച് 2 മിനിറ്റ് മാത്രമാണ് സംസാരിച്ചത്. മണിപ്പൂർ മാസങ്ങളായി കത്തുന്നു, ആളുകൾ കൊല്ലപ്പെടുന്നു, ബലാത്സംഗങ്ങൾ നടക്കുന്നു, പക്ഷേ പ്രധാനമന്ത്രി ചിരിച്ചും, തമാശകൾ പറഞ്ഞും വിഷയത്തെ കാണുന്നു. ഇത് ഒരു പ്രധാമന്ത്രിയ്ക്ക് ചേരുന്നതല്ല.”- രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന് ഈ കലാപം അവസാനിപ്പിക്കാനാകും. എന്നാൽ മണിപ്പൂരിനെ കത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും തീ കെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.
2028ലെ അവിശ്വാസ പ്രമേയത്തെ പരാമർശിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തോടും രാഹുൽ ഗാന്ധി പ്രതികരിച്ചു. 2024ൽ പ്രധാനമന്ത്രി മോദി പ്രധാനമന്ത്രിയാകുമോ എന്നതല്ല, കുട്ടികളും മനുഷ്യരും കൊല്ലപ്പെടുന്ന മണിപ്പൂരാണ് ഇവിടുത്തെ ചോദ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാം, കമ്മ്യൂണിറ്റികളോട് സംസാരിക്കാം, ഞാൻ നിങ്ങളുടെ പ്രധാനമന്ത്രിയാണെന്ന് പറയാം, സംസാരിച്ചു തുടങ്ങാം, എന്നാൽ അങ്ങനെഒരു ഉദ്ദേശവും കാണുന്നില്ല.”- കോൺഗ്രസ് എംപി പറഞ്ഞു.
പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെ കുറിച്ച് പ്രതികരിച്ച രാഹുൽ “കേന്ദ്ര സർക്കാർ എംപിമാരെ സസ്പെൻഡ് ചെയ്താലും ഞങ്ങളുടെ ആവശ്യം മാറില്ല, മണിപ്പൂരിലെ അക്രമം തടയുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം”.
Featured
ഗാസ മുനമ്പിൽ സമാധാന പ്രതീക്ഷ; യുദ്ധം അവസാനിപ്പിക്കാൻ നിർണായക ചർച്ച
ദോഹ: ഇസ്രയേലും- ഹമാസും തമ്മില്‍ ഗാസയിലെ വെടിനിർത്തല്‍ കരാർ ഉടനെന്ന് റിപ്പോർട്ടുകള്‍. കരാറിൻ്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥീരീകരിച്ചതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിർത്തലിൻ്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിൻ്റെയും അന്തിമ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് വെടിനിർത്തൽ കരാറിൽ ഒപ്പുവെപ്പിക്കാൻ അതിവേഗ നീക്കമാണ് നടത്തുന്നത്. ഇസ്രയേൽ, കരാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസ്, ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചകൾക്കുശേഷം കാര്യങ്ങൾ പുരോഗമിക്കുന്നുവെന്ന സൂചനയും നൽകുന്നുണ്ട്.
2023 ഒക്ടോബറില്‍ ഹമാസ് സൈന്യം ഇസ്രയേല്‍ അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പിൽ യുദ്ധ കലുഷിതമായ സാഹചര്യത്തിലേക്ക് കടന്നത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇസ്രായേല്‍ ഗാസയില്‍ പ്രത്യാആക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകള്‍ക്കാണ് ഗാസയില്‍ ജീവൻ നഷ്ടപ്പെട്ടത്.
Featured
റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശി വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം.
ഇന്ത്യൻ എംബസി മരണവിവരം ബിനിലിൻ്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. യുദ്ധമുഖത്ത് ബിനിലിനെ മുന്നണിപ്പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. നേരത്തെ ബിനിലിന് വെടിയേറ്റതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്റെ മരണം സ്ഥിരീകരിച്ചത്.
ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
Featured
പി.വി. അൻവർ ഇനി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ
ന്യൂഡല്‍ഹി: പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള സംസ്ഥാന കണ്‍വീനര്‍. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പി.വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍പേഴ്‌സണുമായ മമതാബാനര്‍ജിയാണ് അന്‍വറിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയമിച്ചത്. എം.എൽ.എ. സ്ഥാനം രാജിവെച്ചത്തിനു പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured21 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login