Kannur
കൈക്കൂലി പങ്കു വയ്ക്കൽ: ബിജെപി പേരാമ്പ്ര കമ്മിറ്റിയിൽ അടി പൊട്ടി

കോഴിക്കോട്: കൈക്കൂലിയെ ചൊല്ലി ബിജെപി പേരാമ്പ്ര കമ്മിറ്റിയിൽ കയ്യാങ്കളി. ഒരിക്കൽ കൂടി ഫണ്ട് വിവാദം സംസ്ഥാന ബിജെപിക്ക് നാണക്കേടായി. സംസ്ഥാന നേതൃത്വം ഇടപെട്ട് വിശദീകരണം ചോദിച്ചെങ്കിലും ഫണ്ട് വാങ്ങിയവർ തമ്മിൽ അടി പൊട്ടിയതു മൂലം ആരും മറുപടിയും നൽകുന്നില്ല. കഴിഞ്ഞ നിയമഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം നിരവധി പേർക്കെതിരേ ആരോപണം ഉയർന്നത് ദേശീയ നേതൃത്വം ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. സംസ്ഥാന സർക്കാരും അതിനു ചൂട്ടു പിടിച്ചു. ചോരാമ്പ്രയിലെ ബിജെപി യോഗത്തിനിടെ ഫണ്ട് പിരിവിനെ ചൊല്ലിയുള്ള കയ്യാങ്കളിയിൽ പ്രതികരണവുമായി പമ്പുടമ പ്രജീഷ് പാലേരി രംഗത്തെത്തി. ഭീഷണിപ്പെടുത്തിയാണ് ബിജെപി നേതാക്കൾ പണം വാങ്ങിയതെന്ന അദ്ദേഹം പറഞ്ഞു.പണം നൽകിയില്ലെങ്കിൽ പമ്പിൻറെ നിർമാണം തടയുമെന്നായിരുന്നു ഭീഷണി .ബി ജെ പി പ്രവർത്തകനായിട്ടും തന്നോട് പണം വാങ്ങി. സ്വന്തം ആവശ്യങ്ങൾക്കാണ് നേതാക്കൾ പണം വാങ്ങിയത്. 1.10ലക്ഷം രൂപ ബിജെപി പേരാമ്പ്ര മണ്ഡലം ഭാരവാഹികൾക്ക് നൽകി. ഒന്നര ലക്ഷം രൂപ കൂടി നൽകാത്തതിനാൽ നിർമാണ പ്രവർത്തികൾ തടഞ്ഞു. ആർ എസ് എസ് നു പരാതി നൽകിയതിനെ തുടർന്നാണ് പണി തുടരാൻ പറ്റിയത്. പമ്പ് തുടങ്ങാൻ എല്ലാ രേഖകളും കിട്ടിയതാണ്. സംഭവത്തിൽ ബി ജെ പി കേന്ദ്ര നേതാക്കൾക്കും പോലീസിനും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Featured
ദമ്പതികൾ വെന്തു മരിച്ച കാർ അപകടത്തിനു പിന്നിൽ സീറ്റിനടയിൽ സൂക്ഷിച്ച പെട്രോൾ

കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിക്കാനിടയായ കാർ അപകടത്തിനു കാരണം കാർ ഓടിച്ചിരുന്ന പ്രജിത്ത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ ആയിരുന്നു എന്ന് മോട്ടോർ വാഹന വകുപ്പ്. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാൻ ഇത് ഇടയാക്കിയെന്നുമാണ് എം വി ഡി കണ്ടെത്തൽ.
ജെസിബി ഡ്രൈവർ ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു.
കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായി എന്നാണ് കണ്ടെത്തൽ.
ഇന്നലെ രാവിലെയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീ പിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മൂത്ത കുട്ടി ഉൾപ്പെടെ നാലു പേർ രക്ഷപ്പെട്ടിരുന്നു.
Kannur
ഓടിക്കൊണ്ടിരുന്ന കാറിൽ വീണ്ടും തീ, ഡ്രൈവർ ഇറങ്ങിയോടി

തിരവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്നു. വെഞ്ഞാറമ്മൂടിൽ ഇന്നു രാവിലെ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. തീ പടരുന്നതു കണ്ട ഉടൻ സഡൻ ബ്രേക്കിട്ട് നിർത്തി ഡ്രൈവർ ഇറങ്ങിയോടിയതു മൂലം വൻ ദുരന്തം ഒഴിവായി. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാഗം പൂർണാമായി കത്തി നശിച്ചു സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ തീ ആളുന്നത് പതിവായിട്ടുണ്ട്. കണ്ണൂരിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ ഗർഭിണി അടക്കം രണ്ടു പേര് ദാരുണമായി വെന്തു മരിച്ചിരുന്നു.
Kannur
കാർ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്
അന്വേഷിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും
മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന്
ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം.
കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login