ഇൻഡ്യൻ എംബസ്സിയിൽ മാമ്പഴോത്സവം

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നമുള്ള മാമ്പഴ കയറ്റുമതി വർധന ലക്ഷ്യമിട്ട് എംബസ്സിയിൽ മാമ്പഴോത്സവം അരങ്ങേറി. അഗ്രികൾച്ചറൽ പ്രോഡക്ടസ് എക്സ്പോര്ട് ഡെവലൊപ്മെന്റ് അതോറിറ്റി (എ പി ഇ ഡി എ) യുടെ സഹകരണത്തോടെ യാണ് ബഹുമാന്യ അംബാസിഡർ ശ്രീ സിബി ജോർജജിന്റെ നേതൃത്വ ത്തിൽ മാമ്പഴോത്സവം സംഘടിപ്പിച്ചത് .

എംബസ്സി ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ മാമ്പഴ സെമിനാറും ഡോക്യൂമെന്ററി പ്രദർശനവും അരങ്ങേറി. ഇന്ത്യയിൽ നിന്നുള്ള കാർഷിക വിഭവങ്ങളുടെ വിവരങ്ങൾ പൊതുവിലും മാമ്പഴ കയറ്റുമതിയുടെ വിവരങ്ങൾ പ്രത്യേകമായും ബഹു അംബാസിഡർ വിശദമാക്കി.അൽഫോൻസൊ, കേസർ , ബംഗാനപ്പള്ളി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ പെട്ട മാമ്പഴങ്ങളെ കുറിച്ച് സെമിനാറിൽ വിശദീകരിക്കപ്പെടുകയുണ്ടായി.

തുടർന്ന് മാധ്യമപ്രവർത്തകർക്കും വിശിഷ്ട വ്യക്തികൾക്കും വേണ്ടി ‘മാമ്പഴം രുചിക്കൽ’ പരിപാടിയും അരങ്ങേറി.ഇന്ത്യയിൽ നിന്നുള്ള കാർഷിക വിഭവങ്ങളുടെ കയറ്റുമതി ലക്‌ഷ്യം കവിഞ്ഞ്‌ മുന്നേറുന്നതിൽ ബഹു: അംബാസിഡർ ചാരിതാർഥ്യം രേഖപ്പെടുത്തി. ഇൻഡ്യൻ മാമ്പഴത്തിന്റെ രുചിയും പെരുമയും കുവൈറ്റി കുടുംബങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓരോ ഇന്ത്യക്കാരെയും ഓർമ്മിപ്പിച്ചു. കുവൈറ്റുമായുള്ള നമ്മുടെ വ്യാപാര ഇടപാടുകളിൽ മാമ്പഴം ഏറെ മൂല്യത്തോടെയും സ്വാദിഷ്ട്ടമായും മുന്നിലാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വര്ഷം നീണ്ടു നിൽക്കുന്ന ‘ആസാദി ക അമൃത് മഹോത്സവ’ ത്തോടനുബന്ധിച്ച   ട്രെഡ് , ടെക്നോളജി ആൻറ് ടൂറിസം എന്നീ മൂന്ന് ‘ടി’ കളുടെ പ്രമോഷൻ ലക്ഷ്യമിട്ടാണ് വിവിധ ‘ബയർ – സെല്ലർ മീറ്റുകൾ സംഘടിപ്പിക്കുന്നതെന്ന് ബഹു. അംബാസിഡർ വിശദീകരിച്ചു.

Related posts

Leave a Comment