Connect with us
fed final

Bangalore

മംഗളൂരൂ പ്രഷര്‍ കുക്കര്‍ ബോബ് സ്ഫോടനക്കേസ് പ്രതി ഷാരിഖ് ആലുവയിലും എത്തി

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം : മംഗളൂരൂ പ്രഷര്‍ കുക്കര്‍ ബോബ് സ്ഫോടനക്കേസിലെ പ്രതി ഷാരിഖ് ആലുവയില്‍ അഞ്ച് ദിവസം താമസിച്ചെന്ന കണ്ടെത്തൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വാക്‍ഡ് സ്ഥിരീകരിച്ചു. സെപ്റ്റംബ‍ര്‍ 13 മുതല്‍ 18 വരെയാണ് ആലുവയിലെ ലോഡ്ജില്‍ തങ്ങിയത്. ഇത് എന്തിനുവേണ്ടിയെന്നാണ് അന്വേഷിക്കുന്നത്. ശരീരവണ്ണം കുറയ്ക്കുന്നതിനുളള ചില വസ്തുക്കളും ഫേസ്‍വാഷും ഓണ്‍ലൈനായി ഇവിടെവെച്ച്‌ ഷാരീഖ് വാങ്ങിയിട്ടുണ്ട്. പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്നുമാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത്. അതേസമയം ഷാരിഖിന് അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാരിഖിന്‍റെ തീവ്രവാദ ബന്ധത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് കര്‍ണാടക പൊലീസ് എ ഡി ജി പി അലോക് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മംഗലാപുരം നഗരത്തില്‍ വലിയ സ്ഫോടനത്തിനാണ് പ്രതി പദ്ധതിയിട്ടതെന്നും എന്നാല്‍ അബദ്ധത്തില്‍ ഓട്ടോറിക്ഷയില്‍ വെച്ച്‌ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് കര്‍ണാടക പൊലീസിന്റെ അനുമാനം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bangalore

കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

Published

on

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.

Continue Reading

Bangalore

എയർ ഹോസ്റ്റസ് വീണു മരിച്ചു, ആൺസുഹൃത്ത് അറസ്റ്റിൽ

Published

on

ബെംഗളൂരു: എയർഹോസ്റ്റസ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ച നിലയിൽ. അർച്ചന ധിമാൻ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. ഐ.ടി ഉദ്യോഗസ്ഥനായ അദേശാണ് അറസ്റ്റിലായത്.
അർച്ചന കാലു തെറ്റി താഴേക്കു വീഴുകയായിരുന്നു എന്നും ഉടൻ തന്നെ താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ്‌ അദേശിന്റെ വിശദീകരണം. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാലു ദിവസം മുമ്പാണ് അർച്ചന ദുബായിൽ നിന്ന് എത്തിയത്. ഇരുവരും ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നത് എന്ന് പോലീസ് പറയുന്നു. ആറു മാസത്തോളമായി ഇവർ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവാണെന്നും സംഭവം നടന്ന രാത്രിയിൽ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറയുന്നു.
അർച്ചനയെ ഫ്ളാറ്റിൽ നിന്നു അദേശ് തള്ളി താഴെയിടുകയായിരുന്നു എന്ന് അർച്ചനയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടു. ദുബായിയിലായിരുന്ന മകളെ നാലു ദിവസം മുൻപാണ് അദേശ് കൊറമം​ഗളയിൽ അയളുടെ പേരിലുള്ള രേണുക റസിഡൻസിയിലേക്കു വിളിച്ചു വരുത്തിയത്. വിവാഹത്തെക്കുറിച്ചുള്ള തർക്കമാണ് അദേശിനെ പ്രകോപിപ്പിച്ചതെന്നും അമ്മ പൊലീസിനോടു പറഞ്ഞു.

Continue Reading

Bangalore

രാജ്യത്ത് ആശങ്ക സൃഷ്ടിച്ച് എച്ച്3 എൻ2 വൈറസ് വ്യാപനം; കർണാടകയിൽ ഒരു മരണം

Published

on

ബെംഗളുരു : രാജ്യത്ത് ആശങ്ക സൃഷ്ടിച്ച് എച്ച് 3 എൻ 2 വൈറസ് വ്യാപനം. 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കർണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്.ഫെബ്രുവരി 24 നാണ് ഹിരേ ഗൗഡയെ കടുത്ത പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് ഹിരേ ഗൗഡ മരിച്ചു. മാർച്ച് 6ന് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ചു. ആസ്ത്മയും ഉയർന്ന രക്തസമ്മർദ്ദവും അടക്കമുള്ള അസുഖങ്ങൾ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നു. ഹാസനിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ എച്ച് 3 എൻ 2 വൈറസ് കേസാണിത്. പ്രദേശത്ത് ഹിരേ ഗൗഡയുമായി സമ്പർക്കമുള്ളവരിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

Continue Reading

Featured