chennai
മാന്‍ഡസ് ചുഴലിക്കാറ്റായി; തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ മുന്നറിയിപ്പ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മാന്‍ഡസ് ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് നാളെ അര്‍ധരാത്രിയോടെ പുതുച്ചേരി- ആന്ധ്രാ പ്രദേശിലെ തീരങ്ങളിലുമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്‍ഡിആര്‍എഫ് തമിഴ്നാട്ടിലേക്ക് അഞ്ചും പുതുച്ചേരിയിലേക്ക് മൂന്നും സംഘങ്ങളെ അയച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
chennai
ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ചെന്നൈ : പൊങ്കാൽ ആഘോഷങ്ങളുടെ ഭാഗമായി മധുര പാലേമേട് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മധുര സ്വദേശി അരവിന്ദ രാജന്നാളാണ് മരിച്ചത്. ഒന്‍പത് കാളകളെ പിടിച്ച് മല്‍സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെയാണ് കാളയുടെ കുത്തേറ്റത്.
chennai
‘തുനിവ്’ സിനിമയുടെ ആഘോഷത്തിനിടെ ലോറിയിൽ നിന്ന് വീണ് അജിത് ആരാധകൻ മരിച്ചു

ചെന്നൈ: അജിത് നായകനായ ‘തുനിവ്’ സിനിമയുടെ റിലീസിന്റെ ഭാഗമായി നടന്ന ആഘോഷത്തിനിടെ ആരാധകൻ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. ലോറിക്ക് മുകളിൽകയറി നിന്ന് നൃത്തം ചെയ്യുന്നതിനിടെ വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയിൽ ചാടിക്കയറിയതായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തതോടെ നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
chennai
രാഹുലിന്റേത് പ്രത്യയ ശാസ്ത്രത്തിന്റെ രാഷ്ട്രീയം; പ്രസംഗങ്ങൾ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്നു – എം.കെ സ്റ്റാലിൻ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു.
അദ്ദേഹത്തിന്റേത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയ ശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുൽഗാന്ധി സംസാരിക്കുന്നത്.
അതുകൊണ്ടാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോൾ നെഹ്രുവിനെപോലെയാണ്. നെഹ്രുവിന്റെ കൊച്ചുമകൻ അങ്ങനെ സംസാരിച്ചില്ലെങ്കിലെ അത്ഭുതമുള്ളു. മഹാത്മാഗാന്ധി യുടെയും നെഹ്രുവിന്റെ യും അനന്തരാവകാശികളുടെ വർത്തമാനത്തിൽ ഗോഡ്സെയുടെ പിന്‍ഗാമികൾക്ക് കയ്പേ തോന്നു ” എന്നും സ്റ്റാലിൻ പറഞ്ഞു. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്ന് സ്റ്റാലിൻ പറഞ്ഞു.മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ നെഹ്റുവിനെ കുറിച്ച് എഴുതിയ ‘മാമനിതാർ നെഹ്റു’ എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ‘പ്രിയ സഹോദരൻ രാഹുൽ’ നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കന്യാകുമാരിയിൽ നിന്ന് അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എംകെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login