Kerala
മണ്ഡലം പുനഃസംഘടന 20നുള്ളിൽ തീർക്കണം: കെപിസിസി
തിരുവനന്തപുരം: ഈ മാസം 20നുള്ളിൽ മണ്ഡലം പുനഃസംഘടന പൂർത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഡിസിസികൾക്ക് നിർദേശം നൽകി. പാർട്ടി തിരിച്ചുവരൽ മിഷൻറെ ആദ്യപടിയായി വോട്ടേഴ്സ് ലിസ്റ്റിൽ അതിവേഗം എല്ലായിടത്തും പേര് ചേർക്കാൻ നിർദ്ദേശം നൽകി. പുതുപ്പള്ളി വിജയം വിലയിരുത്താൻ കെപിസിസി ആസ്ഥാനത്തു നടത്തിയ യോഗത്തിലാണു തീരുമാനം.
പുതുപ്പള്ളിയിലെ തരംഗം നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങാൻ കെപിസിസി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയോടുള്ള സ്നേഹത്തോടൊപ്പം സർക്കാർ വിരുദ്ധ വികാരവും വോട്ടായെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിൻ്റെ വിലയിരുത്തൽ.
പുതുപ്പള്ളി ഊർജ്ജവുമായി മുന്നോട്ട് പോകാനുള്ള ദൗത്യത്തിനാണ് കെപിസിസി രൂപം നൽകിയത്. ഉമ്മൻചാണ്ടിക്കുള്ള ഹൃദയം കൊണ്ടുള്ള ആദരവായിരുന്നു ഫലം. ഒപ്പം സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്തും. ഇടത് സർക്കാറിനെതിരെ സംസ്ഥാനത്താകെ ജനവികാരം അലയടിക്കുന്നുവെന്നാണ് കെപിസിസി വിലയിരുത്തൽ. ഈ ഐക്യം തുടർന്നാൽ വരുന്ന മൂന്ന് സഭ തെരഞ്ഞെടുപ്പുകളിലും വൻവിജയമുണ്ടാകുമെന്നാണ് കെപിസിസിയുടെ കണക്ക് കൂട്ടൽ.
ഉജ്വല വിജയം സമ്മാനിച്ച പുതുപ്പള്ളിയിലെ ജനങ്ങളെയും റിക്കാര്‍ഡ് വിജയം നേടിയ ചാണ്ടി ഉമ്മനെയും കെപിസിസി ഭാരവാഹി യോഗം അഭിനന്ദിച്ചു. പുതുപ്പള്ളിയിലെ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് ഹൃദയംകൊണ്ട് നല്കിയ ആദരവായിരുന്നു ആ ഉജ്വല വിജയം. അതോടൊപ്പം, അതിതീവ്രമായ ഭരണവിരുദ്ധ വികാരവും അവിടെ അലയടിച്ചിരുന്നു. മുഖ്യഎതിരാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 12000 ലധികം വോട്ടിന്റെ വലിയ ചോര്‍ച്ചയുണ്ടായത് കേരളത്തിന്റെ രാഷ്ട്രീയമനസ് യുഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
പുന:സംഘടന
പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പുമൂലം നീണ്ടുപോയ മണ്ഡലം പ്രസിഡന്റുമാരുടെ പുന:സംഘടന അടിയന്തരമായി പൂര്‍ത്തിയാക്കും. അതോടൊപ്പം ബൂത്ത് കമ്മിറ്റികളുടെയും ബ്ലോക്ക് ഭാരവാഹികളുടെയും പുന:സംഘടന പൂര്‍ത്തിയാക്കും.
കെ കരുണാകരന്‍ ഫൗണ്ടേഷന്‍ മന്ദിരം
കെ കരുണാകരന്‍ ഫൗണ്ടേഷന്റെ മന്ദിര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനേ ആരംഭിക്കും.
സോളാര്‍ വിവാദം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടന്ന സോളാര്‍ ഗൂഢാലോചനയെക്കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഗൂഢാലോചനയെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം. ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും കോഴ ആരോപണങ്ങളും സിബിഐ ചീന്തിയെറിഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഉമ്മന്‍ ചാണ്ടിയെ 10 വര്‍ഷം വേട്ടയാടിയതില്‍ കുറ്റസമ്മതോ മാപ്പോ പറയാന്‍ സിപിഎം തയാറായില്ല എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.
സോളാര്‍ വിവാദത്തില്‍ സിപിഎമ്മിന്റെ പങ്ക് സിബിഐ റിപ്പോര്‍ട്ടില്‍നിന്ന് സുവ്യക്തമാണ്. പിണറായി വിജയന്റെ ബദ്ധശത്രുവായിരുന്ന ദല്ലാള്‍ നന്ദകുമാര്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി മാറിയതും പരാതിക്കാരിയെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരേ സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയതും കേരളം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാടിലും സിപിഎം പങ്ക് സുവ്യക്തമാണ്. യുഡിഎഫ് നേതാക്കള്‍ക്കെതിരേ മൊഴിനല്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്‍ വരണം.
ആരോപണങ്ങളുടെ പ്രഭവകേന്ദ്രമായ ഗണേഷ്‌കുമാറിനെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രിക്ക് പറയാന്‍ ഉണ്ടായിരുന്നില്ല. സിപിഎം ഇപ്പോഴും ഗണേഷ്‌കുമാറിനെ ഒക്കത്തുനിന്ന് മാറ്റിയിട്ടുമില്ല.
മാസപ്പടി
മാസപ്പടി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. നല്‍കാത്ത സേവനത്തിന് മാസന്തോറും പണം പറ്റുന്നത് മാസപ്പടിയല്ലെങ്കില്‍ പിന്നെന്താണ്? യഥാര്‍ത്ഥത്തില്‍ അതു കോഴയാണെന്ന് എല്ലാവര്‍ക്കുമറിയാം. മാസപ്പടിയില്‍ മുഖ്യമന്ത്രിക്ക് വായ് തുറക്കാന്‍ മാസങ്ങളെടുത്തതു തന്നെ ഈ വിഷയത്തില്‍ അങ്ങേയറ്റം പ്രതിരോധത്തിലായതുകൊണ്ടാണ്. കരിമണല്‍ കമ്പനിക്ക് മകളുടെ കമ്പനി എന്തു സേവനമാണു നല്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
എഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലും മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ പേര് ഉയര്‍ന്നിട്ടുണ്ട്. കേരളം കൊള്ളയടിക്കുന്ന കമ്മീഷന്‍ ഫാമിലിയായി പിണറായി കുടുംബം മാറിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇഡി അന്വേഷണം നടക്കേണ്ടത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരേയാണ്. ബിജെപിയുമായുള്ള രഹസ്യബാന്ധവമാണ് കേന്ദ്രഏജന്‍സികളില്‍നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത്.
ലാവ്‌ലിന്‍ കേസ്
എസ്എന്‍സി ലാവ്‌ലിന്‍ കേസ് 35-ാം തവണയും മാറ്റിവച്ചതില്‍ അസ്വഭാവികത മണക്കുന്നു. ഇത്തവണയും മാറ്റിവച്ചത് സിബിഐയുടെ അഭിഭാഷകനായ അഡീ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാതെ വന്നപ്പോഴാണ്. ഓരോ തവണയും ഓരോ കാരണം പറഞ്ഞ് ഈ കേസ് മാത്രം നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയബന്ധങ്ങളാണ് എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ പണം വിനിയോഗിച്ച് ഡല്‍ഹിയില്‍ പ്രത്യേകമായി രണ്ടു പേരെ നിയോഗിച്ചത് ബിജെപിയുമായി പാലമുണ്ടാക്കാനാണ്.
കരുവന്നൂര്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം ഉന്നതനേതൃത്വത്തിന്റെ പങ്കാണ് പുറത്തു വരേണ്ടത്. എസി മൊയ്തീനെ സിപിഎം നേതൃത്വം സംരക്ഷിക്കുന്നത് കൂട്ടുകച്ചവടം പുറത്തുവരുമെന്നു ഭയന്നാണ്. മുന്‍ ആലത്തൂര്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പികെ ബിജുവിന്റെ പങ്കും ദുരൂഹമാണ്.
കേരളം കണ്ട ഏറ്റവും വലിയ കുഭകോണങ്ങളിലൊന്നാണ് കരുവന്നൂരിലേത്. സിപിഎം ബിനാമി പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ കുടുംബം കമ്മീഷന്‍ ഫാമിലയുമാണ്.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്ന് വയനാട് ഡിസിസി
വയനാട്: ജില്ലയിലെ വെള്ളമുണ്ടയില്‍ ആനകുത്തിക്കൊന്ന വനംവകുപ്പ് വാച്ചര്‍ തങ്കച്ചന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്നും കുടുംബത്തിന് ജോലി നല്കണമെന്നും വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Kerala
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിന്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
Kerala
പെട്ടി വിവാദം; സിപിഎം ജില്ലാ സമ്മേളനത്തിൽ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം
ചിറ്റൂർ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഏറേ നാണക്കേട് സൃഷ്ടിച്ച പെട്ടിവിവാദത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസിനെതിരെ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ രൂക്ഷ വിമർശനം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളെ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
Kannur
കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍
കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച് ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.
അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News4 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login