ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി; സിറ്റി – യുണൈറ്റഡ് പോരാട്ടം വൈകീട്ട് ആറിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി. വൈകിട്ട് ആറ് മണിക്കാണ് മാഞ്ചസ്റ്റർ സിറ്റി – മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. സീസണിലെ ആദ്യ മാഞ്ചസ്റ്റർ നാട്ടങ്കത്തിനാണ് ഓൾഡ് ട്രഫോഡ് വേദിയാകുന്നത്. യുണൈറ്റഡ് അവസാന മത്സരത്തിൽ അറ്റലാൻഡയോട് സമനില വഴങ്ങിയെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗെയെ തകർത്താണ് സിറ്റി വരുന്നത്. പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാമതും യുണൈറ്റഡ് അഞ്ചാമതുമാണ്. പ്രീമിയ‍ർ ലീഗിലെ മറ്റ് മത്സരങ്ങളിൽ ചെൽസി, ബേൺലിയെയും ക്രിസ്റ്റൽ പാലസ്, വോൾവ്സിനെയും ന്യൂകാസിൽ യുണൈറ്റഡ്, ബ്രൈറ്റണേയും നേരിടും. ചെൽസി രാത്രി എട്ടരയ്ക്ക് ഹോം ഗ്രൗണ്ടിലാണ് ബേൺലിയെ നേരിടുക.

Related posts

Leave a Comment