ബലാത്സംഗക്കേസില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം പിടിയില്‍ ; പിന്നാലെ സസ്പെൻഷൻ

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡിക്കെതിരെ ബലാത്സംഗകേസിൽ കുറ്റം ചുമത്തി. ഫ്രഞ്ച് താരത്തെ റിമാന്‍ഡ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് പേരുടെ പരാതിയിലാണ് നടപടി എന്ന് ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
മെന്‍ഡിയെ സസ്പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റിയും ഔദ്യോഗികമായി അറിയിച്ചു. 2017ല്‍ മൊണാക്കോയില്‍ നിന്ന് 52 ദശലക്ഷം പൗണ്ട് പ്രതിഫലത്തിലാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. ഒരു ഡിഫന്‍ഡര്‍ക്കുള്ള ലോക റെക്കോര്‍ഡ് പ്രതിഫലത്തിനായിരുന്നു ട്രാന്‍സ്ഫര്‍. ഏഴ് വര്‍ഷത്തിനിടെ സിറ്റിക്കായി 75 മത്സരങ്ങള്‍ താരം കളിച്ചു. സിറ്റിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടി. സിറ്റിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ കൂടി മെന്‍ഡിക്ക് അവശേഷിക്കുന്നുണ്ട്. ഫ്രാന്‍സിനായി ഇതുവരെ 10 മത്സരങ്ങള്‍ കളിച്ച താരം 2018ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു.

Related posts

Leave a Comment