രാഖിലിനു തോക്ക് വിറ്റവരെ ആലുവയിലെത്തിച്ചു

കൊച്ചിഃ കോതമംഗലം ദന്തല്‍ കെളെജിലെ ഹൗസ് സര്‍ജന്‍ ഡോ. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ രാഖിലിനു തോക്ക് വിറ്റ ബിഹാര്‍ സ്വദേശികളെ കൊച്ചിയിലെത്തിച്ചു. ആലുവ റൂറല്‍ എസ് പി ഓഫീസില്‍ ഇന്നു രാത്രിയാണ് സോനുകുമാര്‍ മോദി, മനേഷ് കുമാര്‍ ശര്‍മ എന്നിവരെ എത്തിച്ചത്. സോനു കുമാര്‍ മോദിയാണ് രാഖിലിനു തോക്ക് വിറ്റത്. ഇടനിലക്കാരനാണ് ടാക്സി ഡ്രൈവറായ മനേഷ് കുമാറും. ഇരുവരെയും തിങ്കളാഴ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. രാഖില്‍ ജീവനൊടുക്കിയ സാഹചര്യത്തില്‍ ഈ കേസില്‍ നിലവില്‍ രണ്ടും മൂന്നും പ്രതികളാണ് മോദിയും ശര്‍മയും.

കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രെറ്റിന് മുന്നിലാവും ഇവരെ ഹാജരാക്കുക.

ബീഹാര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖില്‍ 35,000 രൂപ നല്‍കിയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാന്‍ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.അറസ്റ്റിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച്‌ കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു. ബെംഗലൂരുരില്‍ എംബിഎ പഠിച്ച്‌ ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖില്‍.

Related posts

Leave a Comment