മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു രാഖില്‍ മാനസ​യെ പരിചയപ്പെട്ടത് ; തള്ളിപ്പറഞ്ഞത്​ ഏറെ വിഷമത്തിലാക്കി : സഹോദരൻ രാഹുൽ

മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു രാഖില്‍ മാനസ​യെ പരിചയപ്പെട്ടതെന്ന് രാഖിലിന്‍റെ സഹോദരന്‍ രാഹുല്‍​. മാനസ തള്ളിപ്പറഞ്ഞത്​ രാഖിലിനെ ഏറെ വിഷമത്തിലാക്കി. കുറേ ദിവസങ്ങളായി ആരോടും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്നായിരുന്നു രാഖിലിന്‍റെ പ്രതീക്ഷ. പോലീസ്​ വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ തയാറായിരുന്നില്ലെന്നും രാഹു​ല്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

കൊലപാതകത്തിന്​ തൊട്ടുമുമ്ബുള്ള ദിവസങ്ങളില്‍ നാലു തവണ രാഖില്‍ മാനസയുമായി സംസാരിച്ചിരുന്നുവെന്ന്​ സുഹത്ത്​ ആദിത്യന്‍ പറഞ്ഞു. രാഖിലിന്‍റെ ബിസിനസ്​ പങ്കാളി കൂടിയാണ്​ ആദിത്യന്‍. ആദിത്യനുമൊത്താണ്​ ഇന്‍റീരിയര്‍ ഡിസൈനിങ്​ ബിസിനസാണ് രാഖില്‍ നടത്തിയത്​.

മാനസ അവഗണിച്ചിട്ടും അവന്‍​ പിന്തിരിയാന്‍ കഴിഞ്ഞില്ല. അവളെ മറക്കാന്‍ കഴിയില്ലെന്ന്​ അവന്‍ പറയുമായിരുന്നു. എന്തു​കൊണ്ടാണ്​ തന്നെ ഒഴിവാക്കുന്നതെന്ന്​ അറിയണമെന്നുണ്ടായിരുന്നു.’ ആദിത്യന്‍ പറഞ്ഞു

Related posts

Leave a Comment