മാനസഃ ഒരാള്‍ കൂടി അറസ്റ്റില്‍

പറ്റ്നഃ കോതമംഗലത്ത് ഡന്തല്‍ ഹൗസ് സര്‍ജന്‍ മാനസയെ കൊലപ്പെടുത്തിയ കേസിൽ ബിഹാറിൽ ഒരാൾ കൂടി അറസ്റ്റിലായി. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മാനസ കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു

പട്നയിൽനിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മനേഷ് കുമാർ വർമയെ പിടികൂടിയത്. ഇയാളെയും കേരളത്തിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രഖിലിനെ സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു സുഹൃത്തിനെ ചോദ്യം ചെയതപ്പോഴാണ് രാഖില്‍ ബിഹാറില്‍ നിന്നാണു തോക്ക് തരപ്പെടുത്തിയതെന്ന വിവരം ലഭിച്ചത്. ഈ തോക്ക് വാങ്ങാന്‍ അന്‍പതിനായിരം രൂപ മോദി പ്രതിഫലം വാങ്ങിയെന്ന് അയാള്‍ സമ്മതിച്ചു.

Related posts

Leave a Comment