തൃശൂർ മെഡിക്കൽ കോളേജിനു സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശ്ശൂർ : തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റൽ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷൻ രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന ആവശ്യോപകരണങ്ങൾ കൈമാറി. ആശുപത്രിയിലേക്കാവിശ്യമായ   നാല് ട്രോളികൾ,  ആറ് വീൽചെയറുകൾ , പീഡിയാട്രിക് വിഭാഗത്തിലേക്ക് നേത്ര ചികിൽസാ ഉപകരണങ്ങൾ തുടങ്ങിയവ ജില്ലാ കളക്ടർ ഹരിത വി കുമാർ മണപ്പുറം ഫൗണ്ടേഷൻ സിഇഒ  ജോർജ്ജ് ഡി ദാസിൽ നിന്നുമേറ്റുവാങ്ങി.

മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ  പ്രശംസനീയമാണെന്നു ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു .തൃശ്ശൂർ മെഡിക്കൽ സൂപ്രൻഡും ഓൺകോളജി വിഭാഗം മേധാവിയുമായ ഡോ. ഷഹാന, പീഡിയാട്രിക് വിഭാഗം പ്രൊഫസർ ഡോ. ബിജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു കൃതജ്ഞത അർപ്പിച്ചു.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി പി ജോസഫ്, കളക്ടറേറ് അഡ്മിനിസ്ട്രേറ്റർ പ്രാൺ സിങ്, മണപ്പുറം ഫിനാൻസ്  ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം അഷ്‌റഫ് , സാമൂഹിക പ്രതിബദ്ധത വിഭാഗത്തിൽ നിന്നും ശില്പ സെബാസ്റ്റ്യൻ, കെ. സൂരജ്,  മണപ്പുറം ഫൗണ്ടേഷൻ പ്രൊഫഷണൽ അക്കാദമി ഡയറക്ടർ രമ സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment