ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴയിലും

മലമ്പുഴ: “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അർഹരായ അൻപത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ പ്രമോട്ടർ സുഷമ നന്ദകുമാർ മലമ്പുഴ എം എൽ എയുമായ കെ പ്രഭാകരന് കൈമാറി.

  മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനാർഹമാണെന്ന് കെ പ്രഭാകരൻ അഭിപ്രായപ്പെട്ടു.
മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഓ  കെ എം അഷ്റഫ് പദ്ധതി വിശദീകരിച്ചു.

മരുത റോഡ് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ബി മുരളീധരൻ, മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി  ചെയർമാൻ അശോകൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ ഉണ്ണിത്താൻ, മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിൽ നിന്നും തോപ്പിൽ അഖില, ശിൽപ സെബാസ്റ്റ്യൻ, കുട്ടികളുടെ രക്ഷിതാക്കൾ, എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Comment