ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി; മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ അലിയിപ്പിച്ച്‌ കളയാൻ ശ്രമം

ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ അലിയിപ്പിച്ച്‌ കളയാനുള്ള നീക്കം കലാശിച്ചത് പൊട്ടിത്തെറിയില്‍. ഒടുവില്‍ വിവരം പുറത്തറിഞ്ഞതോടെ എല്ലാവരും പൊലീസിന്റെ പിടിയില്‍. ബിഹാറിലെ സിക്കന്ദര്‍പുര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്.

ബിഹാറില്‍ സ്വദേശി രാകേഷിനെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃത്യം നടത്താന്‍ രാധയുടെ സഹോദരി കൃഷ്ണയും ഇവരുടെ ഭര്‍ത്താവും സഹായിച്ചിരുന്നു.എന്നാല്‍ കൊലപാതകത്തിന് ശേഷം ആരുമറിയാതെ മൃതദേഹം അലിയിപ്പിച്ച്‌ കളയാനുള്ള നീക്കമാണ് പ്രതികള്‍ക്ക് വിനയായത്. ഫ്‌ളാറ്റില്‍വെച്ച്‌ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ മൃതദേഹം അലിയിപ്പിക്കാനുള്ള നീക്കം പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ സമീപവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രാകേഷാണെന്നും ഭാര്യയും കാമുകനും ഉള്‍പ്പെടെയുള്ളവരാണ് കൃത്യം നടത്തിയതെന്നും തെളിഞ്ഞത്.

രാകേഷിനെ രാധയും കാമുകനും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം കാമുകനായ സുഭാഷ് മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കി.തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍വെച്ച്‌ തന്നെ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ മൃതദേഹം അലിയിപ്പിച്ച്‌ കളയാനായിരുന്നു ശ്രമം. എന്നാല്‍ രാസവസ്തുക്കള്‍ ഒഴിച്ചതോടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ഫ്‌ളാറ്റില്‍ പൊട്ടിത്തെറിയുണ്ടായത് കണ്ട അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഫൊറന്‍സിക് പരിശോധനയില്‍ മൃതദേഹം രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Related posts

Leave a Comment