Kerala
കൂടല്ലൂരിലിറങ്ങിയ നരഭോജി കടുവ കെണിയിൽ കുടുങ്ങി
![](https://veekshanam.com/wp-content/uploads/2023/12/tiger.jpg)
വയനാട്: ഈ മാസം ഒൻപതിന് വയനാട് ജില്ലയിലെ കൂടല്ലൂലിറങ്ങിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. വനം വകുപ്പ് അധികൃതർ സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിലാണ് ഇ നരഭോജി കുടുങ്ങിയത്. കാപ്പിത്തോട്ടം ജംക്ഷനു സമീപത്ത് ഇന്നുച്ചയ്ക്ക് രണ്ടേകാലോടെയാണ് കടുവ കുടുങ്ങിയതെന്നു വനം വകുപ്പ് അധികൃതർ. മരോട്ടി പറമ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷിനെയാണ് ഈ മാസം ഒൻപതിന് കടുവ കൊന്നു പാതി തിന്നത്. പത്താം ദിവസമാണ് കടുവയെ കുടുക്കിയത്.
സ്വന്തം കൃഷിയിടത്തിൽ പുല്ലു ചെത്തിക്കൊണ്ടു നിന്ന പ്രജീഷിനെ നരഭോജി കടുവ ആക്രമിച്ചു കൊന്ന്, പച്ചജീവനോടെ പാതി തിന്നുകയായിരുന്നു. ഇടതു കാലിന്റെ തുട വരെയും തലയും ഉടലിന്റെ ഒരു ഭാഗവുമാണ് കടുവ തിന്നു തീർത്തത്. ഈ വർഷം ജനുവരിയിലും കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവടി പുതുശേരി സ്വദേശിയായ തോമസിനെയാണ് അന്നു കടുവ കൊന്നു തിന്നാൻ ശ്രമിച്ചത്. ഇതേ കടുവ തന്നെയാണോ പ്രജീഷിനെ ആക്രമിച്ചതെന്നു വ്യക്തമല്ല.
Featured
പീച്ചി ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു
![](https://veekshanam.com/wp-content/uploads/2025/01/67845d93094db_peechi.webp)
.തൃശ്ശൂർ: പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു.
പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അലീനയുടെ മരണം.
അപകടത്തില്‍പ്പെട്ട മറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ തുടരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന.
വെള്ളത്തില്‍വീണ മറ്റു മൂന്നു പേരും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി – സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി – സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോ – ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍.
പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയില്‍ തെക്കേക്കുളം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.
പീച്ചി ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവര്‍.ഡാമിലെ ജലസംഭരണി കാണാന്‍ 5 പേര്‍ ചേര്‍ന്നാണു പുറപ്പെട്ടത്. നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.
Kerala
പത്തനംതിട്ട പീഡനക്കേസ് ; സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത്, പഴുതടച്ചുള്ള അന്വേഷണം വേണമെന്ന്; പ്രതിപക്ഷ നേതാവ്
![](https://veekshanam.com/wp-content/uploads/2024/03/2160191-vd-satheesan-1.webp)
തിരുവനന്തപുരം: പത്തനംതിട്ടയിലെ കായിക താരമായ ദലിത് പെണ്‍കുട്ടിയെ 62 പേർ അഞ്ചുവർഷത്തിനിടെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണമെന്നും പ്രതിപക്ഷ നേതാവ് അവശ്യപ്പെട്ടു. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാൻ സർക്കാർ തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആവശ്യം.അഞ്ച് വർഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സംവിധാനങ്ങള്‍ എത്രമാത്രം ദുർബമാണെന്നതിന്റെ തെളിവ് കൂടിയാണ് പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടി നേരിട്ട കൊടിയ പീഡനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന രീതിയിലേക്ക് അധ്യാപനവും മാറണം. പിടിഎ യോഗങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് വരുത്തണം. സാധാരണക്കാരയ കുട്ടികളും പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും കൂടുതലായുള്ള വിദ്യാലയങ്ങളില്‍ സർക്കാരിന്റെ പ്രത്യേക ശ്രദ്ധവേണം. കൗണ്‍സിലിങിനൊപ്പം മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും മെഡിക്കല്‍ ക്യാമ്ബുകളും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.നമ്മുടെ കുഞ്ഞുമക്കള്‍ വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നിയമ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ പൗരനുമുണ്ട്. ഇതിനായി ബോധവത്ക്കരണവും നടത്തേണ്ടതുണ്ട്. പത്തനംതിട്ടയിലെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ഇനി നമ്മുടെ നാട്ടിലെ ഒരു കുട്ടിക്കും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമ്ബോഴാണ് നമ്മുടെ സംവിധാനങ്ങള്‍ എല്ലാം ഫലപ്രദമാകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
Kerala
പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട, നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
![](https://veekshanam.com/wp-content/uploads/2025/01/IMG-20250112-WA0005.jpg)
തൃശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. 16-കാരികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.
ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടികള്‍ റിസർവോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.
ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
സംസ്ഥാനത്തിന്റെ അംബാസിഡറാകാം;ദേശീയ യുവസംഘം രജിസ്ട്രേഷന് 25 വരെ
You must be logged in to post a comment Login