കിണറ്റിൽ വീണ നായെ രക്ഷിക്കുന്നതിനിടെ തലയിൽ കല്ലുവീണ് യുവാവ് മരിച്ചു

മലപ്പുറം : താനൂർ തെയ്യാല പറപ്പാറപ്പുറത്തു കിണറ്റിൽ വീണ നായെ രക്ഷിക്കുന്നതിനിടെ മുകളിൽനിന്ന് കല്ല് തലയിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരൂർ മങ്ങാട് സ്വദേശിയും മലപ്പുറം ജില്ല എമർജൻസി റെസ്ക്യൂ ടീമിലെ സന്നദ്ധപ്രവർത്തകനുമായ നൗഷാദാണ് (44) മരിച്ചത്.പരിക്കേറ്റ ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു. പിതാവ്: കാസിം. മാതാവ്: ആമിന. ഭാര്യ: ആയിശ. മക്കൾ: അർഷാദ്, അർഷിദ.

Related posts

Leave a Comment