കള്ളനോട്ട് കേസില്‍ ഒരാള്‍ മൂന്ന് തവണ അറസ്റ്റിലാകുക; എന്താണ് ഇവിടെ നടക്കുന്നത് ? : വി.ടി. ബല്‍റാം

കൊടുങ്ങല്ലൂര്‍ സ്വദേശികളായ ബിജെപി പ്രവര്‍ത്തകര്‍ കള്ളനോട്ടുമായി മൂന്നാം തവണയും പിടിയിലായ സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ എംഎല്‍എ വി.ടി. ബല്‍റാം.”രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്ബരയായി തുടരുക” ഇതാണ് ഇവിടെ നടക്കുന്നതെന്ന് വി.ടി. ബല്‍റാം പറഞ്ഞു.ബംഗളൂരുവില്‍ നിന്നാണ് 1.65 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, സജീവ് എന്നിവരെ പിടികൂടിയത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി അംഗവുമയിരുന്ന രാകേഷ് ഇത് മൂന്നാം തവണയാണ് കള്ളനോട്ട് കേസില്‍ അറസ്റ്റിലാകുന്നത്.നമ്മുടെ പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം എന്തുകൊണ്ട് ഇയാളെ നിരീക്ഷിക്കുന്നില്ലെന്ന് വി.ടി ബല്‍റാം ചോദിച്ചു. കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പൊലീസും കണ്ണടക്കുന്നതാണോ എന്നും അദ്ദേഹം ചോദിച്ചു.സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പോലും ‘വര്‍ഷങ്ങളായി തുടര്‍ച്ചയായി നിരീക്ഷിച്ച്‌’ അവര്‍ക്ക് മേല്‍ മാവോവാദി പട്ടവും യുഎപിഎയുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്ന കേരള പൊലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!-അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇതെന്തൊക്കെയാണ് കേരളത്തില്‍ സംഭവിക്കുന്നത്!

രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനല്‍ കേസില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്ബരയായി തുടരുക!

നമ്മുടെ പോലീസിന് ഇന്‍്റലിജന്‍സ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാന്‍ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?

സ്കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും “വര്‍ഷങ്ങളായി തുടര്‍ച്ചയായി നിരീക്ഷിച്ച്‌” അവര്‍ക്ക് മേല്‍ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാര്‍ത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

Related posts

Leave a Comment