ഗൃഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. നീലിശ്വരം താനിക്കാപ്പറമ്പൻ അമൽ (24) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. നീലീശ്വരത്തുള്ള വീട്ടിലാണ് എയർ പിസ്റ്റൾ ഇനത്തിൽപ്പെട്ട കൈ തോക്കുമായി കയറി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത്. വ്യക്തി വിരോധമാണ് സംഭവത്തിന് കാരണം. കാലടി ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ കെ.കെ.ഷബാബ്, ടി.ബി.വിപിൻ, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment