അന്യ സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ആലുവ: അന്യ സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദാണ് (22) ബിനാനിപുരം പൊലീസിന്റെ പിടിയിലായത്. മുപ്പത്തടത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

എടയാറിലെ പെയിൻറ് കമ്പനി ജീവനക്കാരാനാണ് ഇയാൾ. മുപ്പത്തടത്ത് സുഹൃത്തുക്കളോടൊത്താണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ഇൻസ്പെക്ടർ വി.ആർ.സുനിൽ, സബ് ഇൻസ്പെക്ടർ ടി.കെ.സുധീർ, എസ്.സി.പി.ഒമാരായ സുനിൽ കുമർ, ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസറ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

Related posts

Leave a Comment