പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനരയാക്കിയ യുവാവ് അറസ്റ്റിൽ

കൊല്ലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. ഏരൂർ അയിലറയിൽ അശോക് ഭവനിൽ അശോകൻറെ മകൻ അനിൽ കുമാറി(21) നെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം അഞ്ചൽ ഏരൂരിലാണ് സംഭവം നടന്നത്. ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment