പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്!

ജർമൻ സൂപ്പർ കാർ നിർമാതാക്കളായ പോർഷെയുടെ സ്പോർട്സ് കാർ മോഡലായ 911 കരേര എസ് ആണ് മംമ്തയുടെ ഗ്യാരേജിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന പുതിയ വാഹനം. സമൂഹ മാധ്യമങ്ങളിലൂടെ ആണ് താരം ഇക്കാര്യം അറിയിച്ചത്. വീട്ടിലെ പുതിയ അംഗം എന്നു വിശേഷിപ്പിച്ചാണ് മംമ്ത പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ പോർഷെ ഗ്യാരേജിൽ നിന്നാണ് മംമ്ത തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്. ഏകദേശം 1.84 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.

ഡിസൈൻ ശൈലി കൊണ്ടും സ്റ്റൈൽ കൊണ്ടും ആരാധകരെ സൃഷ്ടിക്കുന്ന വാഹനങ്ങളാണ് പോർഷെ 911 കരേര എസ്. സ്പോർട്ടി ഭാവവും മികച്ച പെർഫോമെൻസുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും, സ്വയം കാലിബ്രേറ്റ് ചെയ്യുന്ന സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, എമർജൻസി ബ്രേക്കിങ്ങോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെർമൽ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, നനഞ്ഞ പ്രതലത്തിൽ സ്റ്റെബിലിറ്റി ഉറപ്പാക്കുന്ന വെറ്റ് മോഡ്, തെർമൽ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം എന്നിവ ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്.

3.0 ലിറ്റർ ആറ് സിലിണ്ടർ എൻജിനാണ് 911 കരേര എസിന് കരുത്തേകുന്നത്. 2981 സിസിയിൽ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എൻ.എം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാൻസ്മിഷൻ. 3.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 306 കിലോമീറ്ററാണ്.

Related posts

Leave a Comment