മുടി വെട്ടി താടി വടിച്ച് പുഴുവിന് വേണ്ടി സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക

കൊച്ചി: മലയാള സിനിമയുടെ ഇതിഹാസം മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് എഴുപതാം ജന്മദിനം ആഘോഷിച്ചത്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ മുടിയും താടിയും നീട്ടിയ ഗെറ്റപ്പിലാണ് താരത്തെ ആരാധകർ കണ്ടിരുന്നത്. ആ ലുക്കിലുള്ള ഫോട്ടോസെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വത്തിലും ആ ഒരു ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മമ്മൂക്കയുടെ ജന്മദിനത്തിൽ ഭീഷ്മപർവ്വത്തിന്റെ മാസ്സ് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.ഇപ്പോഴിതാ മുടിയും വെട്ടി താടിയും വെട്ടി മറ്റൊരു ലുക്കിൽ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുഴു എന്ന പുതിയ ചിത്രത്തിനായുള്ള ലുക്കാണിത്. ഒരു വിവാഹച്ചടങ്ങിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങിലും പങ്കെടുക്കുവാനെത്തിയ മമ്മൂക്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിൽ മമ്മൂട്ടി പത്തിന് ജോയിൻ ചെയ്യും. പാർവതി തിരുവോത്തും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്. ഹർഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. എസ് ജോർജ്ജ് നിർമ്മാണവും ദുൽഖർ സൽമാൻ വിതരണവും. കഥയുടെ സസ്‌പെൻസ് ഉള്ളതുകൊണ്ട് ഇതിൽ കൂടുതൽ ഈ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Related posts

Leave a Comment