മമ്മൂട്ടിയുടെ ഫോട്ടോയിൽ യുവതിയുടെ അശ്ലീല പരാമർശം

കൊച്ചി: ഇന്ന് രാവിലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചലച്ചിത്രതാരം മമ്മൂട്ടി പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. മാഗസിൻ കവർ ഫോട്ടോയ്ക്ക് വേണ്ടി ഷാനി ഷാകിയാണ് ചിത്രം എടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ അശ്ലീല പരാമർശം. മമ്മൂട്ടിയുടെ ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ച് ചിത്രം പ്രലോഭിപ്പിക്കുന്നത് ആണെന്നും താരത്തെ പീഡിപ്പിക്കാൻ താൽപര്യമുണ്ടെന്നും ആണ് യുവതി ചിത്രത്തിന് നൽകിയ തലക്കെട്ട്. തൊട്ടുപിന്നാലെ യുവതിയുടെ സുഹൃത്ത് മറുപടിയുമായി രംഗത്ത് വന്നു. ” ഇദ്ദേഹത്തെ ചേച്ചിയും ഇയാളുടെ മകനെ ഞാനും പീഡിപ്പിക്കാം” എന്നായിരുന്നു സുഹൃത്തിന്റെ മറുപടി കമന്റ്. ഇത്തരത്തിലുള്ള ഒരു പരാമർശവുമായി ഒരു നടിക്കെതിരെ പുരുഷന്മാർ ആരെങ്കിലുമാണ് രംഗത്ത് വന്നിരുന്നത്എങ്കിൽ ഇതിനോടകംതന്നെ കോടതിയും കേസും ആയേനെ എന്നാണ് പുരുഷന്മാരുടെ പക്ഷം. ഏതായാലും ട്രോളൻ മാരും മറ്റും ചേർന്ന് യുവതിയുടെ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആക്കിയിരിക്കുകയാണ്. നിരവധി ട്രോളുകൾ ആണ് യുവതിയുടെ പരാമർശത്തിന് നേരെ വന്നു കൊണ്ടിരിക്കുന്നത്.

Related posts

Leave a Comment