ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു; ‘നൻപകൽ നേരത്ത് മയക്കം’ ചിത്രീകരണം ആരംഭിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദേശീയ പുരസ്കാരങ്ങൾ അടക്കം നേടിയ ലിജോ ചിത്രം ജല്ലിക്കട്ടിൻ്റെ സഹ തിരക്കഥാകൃത്തും ലിജോയുടെ തന്നെ ചുരുളിയുടെ തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ഈ സിനിമയ്ക്കും തിരക്കഥയൊരുക്കുന്നത്. ലിജോയുടേതാണ് കഥ. മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുക.

പേരൻപ്, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വറാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

Related posts

Leave a Comment