ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മുട്ടി ദുബായിലെത്തി

ദുബായ് : മലയാളികളുടെ പ്രീയതാരം മമ്മുട്ടി ദുബായിലെത്തി. യു.എ.ഇ. ഗോൾഡൻ വിസ സ്വീകരിക്കുന്നതിനാണ് നടൻ ദുബായിലെത്തിയത്. കഴിഞ്ഞ ദിവസം മമ്മുട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.
വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ കിട്ടുന്നത്.

Related posts

Leave a Comment