ഉപതെരഞ്ഞെടുപ്പ്ഃ മമതയ്ക്ക് മികച്ച ലീഡ്

കോല്‍ക്കത്ത പശ്ചിമബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനര്‍ജി മികച്ച ലീഡില്‍. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ ഭവാനിനദര്‍ നിയോജകമണ്‍ലത്തിലെ എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ പ്രിയങ്ക ടിബ്രേവാളിനെതിരേ 3680 വോട്ടിന്‍റെ ലീഡാണ് മമത നേടിയത്. ഇവിടെ മമത വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് വോട്ടെണ്ണല്‍ നല്‍കുന്ന സൂചന. കഴിഞ്ഞ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് വന്‍ഭൂരിപക്ഷം നേടിയെങ്കിലും മമത പരാജയപ്പെട്ടിരുന്നു. ഭവാനിപുരില്‍ കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് പിന്മാറിയത്. മമതയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related posts

Leave a Comment