ആൻഡ്രോയിഡ് ഉപപോക്താക്കൾക്ക് ഭീഷണി ; സൈബർ ലോകത്തെ പിടിച്ചുകുലുക്കിയ ജോക്കർ മാൽവെയർ തിരിച്ചു വന്നു

ന്യൂഡൽഹി: സൈബർ ലോകത്ത് വീണ്ടും ആശങ്കയുയർത്തി ജോക്കർ മാൽവെയർ..ഏറ്റവും അപകടകാരിയായ മാൽവെയർ ആയി വിശേഷിപ്പിക്കപ്പെടുന്ന ജോക്കർ മാൽവെയർ ഗൂഗിൾ പ്ലേ സ്റ്റോറിൽതിരിച്ചെത്തിയതായി സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കിയിലെ അനലിസ്റ്റാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള മുന്നറിയിപ്പ്. നിലവിൽ പതിനാലോളം ആൻഡ്രോയിഡ് ആപ്പുകളിൽ മാൽവെയർ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

2019 ൽ ജോക്കർ ആൻഡ്രോയിഡ് ആപ്പുകളെ ബാധിച്ചിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകളെ ബാധിക്കുന്ന ജോക്കർ ഈ ആപ്പുകൾ വഴി ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് പ്രവേശിക്കും. പ്ലേ സ്റ്റോറിൽ ജനപ്രിയ ആപ്പുകളെയടക്കം ജോക്കർ വൈറസ് ബാധിച്ചിരുന്നു. ചില ആപ്പുകൾ 50,000-ലധികം ഇൻസ്റ്റാളുകൾ വരെ ചെയ്യപ്പെട്ടിരുന്നു.

കോഡിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് സുരക്ഷയും പരിശോധനകളും മറികടന്ന് ജോക്കർ പ്ലേ സ്റ്റോറിലേക്ക് കടക്കുന്നത്. ഓരോ തവണയും ശക്തമായാണ് ജോക്കർ ആപ്പുകളെ ആക്രമിക്കുന്നത്. തിരിച്ചുവരവിൽ ജോക്കർ കൂടുതൽ ശക്തനാകുന്നു.

2017 ലാണ് ഈ മാൽവെയർ ആദ്യമായി കണ്ടെത്തുന്നത്. ഇതിനുശേഷം ഓരോ തവണയും ജോക്കറിനെ പരാജയപ്പെടുത്താനുള്ള കടുത്ത ശ്രമത്തിലാണ് ഗൂഗിൾ. ഉപഭോക്താക്കളുടെ അറിവില്ലാതെ ജോക്കർ ഓൺലൈനിലൂടെ പണം ചോർത്തുകയും ചെയ്യും.

ഉപയോക്താക്ഖൽ അറിയാതെ ഓൺലൈൻ പരസ്യങ്ങളിൽ സ്വയമേവ ക്ലിക്കുചെയ്യാനും പേയ്‌മെന്റുകൾ രഹസ്യമായി അംഗീകരിക്കുന്നതിന് SMS-ൽ നിന്ന് OTP-കൾ ആക്‌സസ് ചെയ്യാനും ഇതിന് കഴിയും. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കൃത്യമായി പരിശോധിക്കാത്തവരാണെങ്കിൽ ബാങ്ക് ഓൺലൈൻ സേവനങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്‌തതായി ഉപയോക്താവിന് അറിയാൻ പോലും കഴിയില്ല.

ജോക്കർ തിരിച്ചു വന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വൈറസ് ബാധിക്കാൻ സാധ്യതയുള്ള ആപ്പുകൾ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾ.

നിങ്ങളുടെ ഫോണുകളിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ എത്രയും വേഗം ഡിലീറ്റ് ചെയ്യാനാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

  1. Easy PDF Scanner
  2. Now QRCode Scan
  3. Super-Click VPN
  4. Volume Booster Louder Sound Equalizer
  5. Battery Charging Animation Bubble Effects
  6. Smart TV Remote
  7. Volume Boosting Hearing Aid
  8. Flashlight Flash Alert on Call
  9. Halloween Coloring
  10. Classic Emoji Keyboard
  11. Super Hero-Effect
  12. Dazzling Keyboard
  13. EmojiOne Keyboard
  14. Battery Charging Animation Wallpaper
  15. Blender Photo Editor-Easy Photo Background Editor

Related posts

Leave a Comment