‘ മാലിക് സിനിമ മറ്റൊരു മെക്സിക്കൻ അപാരത ‘ ; വിമർശനവുമായി സംവിധായകൻ ഒമർ ലുലു

കൊച്ചി : മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ്ഫാസിൽ അഭിനയിച്ച മാലിക് സിനിമ മറ്റൊരു മെക്സിക്കൻ അപാരതയെന്ന് പ്രമുഖ സംവിധായകൻ ഒമർ ലുലു. ബീമാപള്ളി കലാപം ഉണ്ടായിരുന്ന സമയത്ത് കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സർക്കാരിനെയും അന്നത്തെ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണനെയും ചലച്ചിത്രത്തിൽ വെള്ളപൂശിയതായി വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഈ അഭിപ്രായവും പുറത്തുവന്നത്.

മെക്സിക്കൻ അപാരതയിൽ ചർച്ചചെയ്യുന്ന കഥാപശ്ചാത്തലം യാഥാർഥ്യത്തിൽ മഹാരാജാസ് കോളേജിൽ അതേ സിനിമയിൽ തന്നെ അഭിനയിച്ച ജിനോ ജോൺ കോളേജ് യൂണിയൻ ചെയർമാനായി എസ്എഫ്ഐയെ അട്ടിമറിച്ച് വിജയിച്ചു വന്നതായിരുന്നു. എന്നാൽ സിനിമയിൽ കഥ മറ്റൊരു തലത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. സമാനമായ സ്ഥിതിവിശേഷമാണ് മാലിക്കിലുമെന്ന് സംവിധായകൻ ഒമർ ലുലു അഭിപ്രായപ്പെടുന്നു.

Related posts

Leave a Comment