മാലിക് ഇടത് സഹായത്താൽ രൂപപ്പെട്ട ആർഎസ്എസ് അജണ്ട ; ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോൺഗ്രസ് നേതാവ്

കൊല്ലം : മാലിക് ഒര് ഇടത് സഹായത്താൽ RSS അജണ്ടയിൽ രൂപപ്പെട്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.കൊലപാതകം, കള്ളക്കടത്ത്, തീവ്രവാദം, എന്നിവ നന്നായി ഇണങ്ങുന്ന മതമാണ് ഇസ്ലാമെന്ന് പറഞ്ഞ് വെയ്ക്കുന്ന വൃത്തികെട്ട പൊതു ബോധം സൃഷ്ടിക്കലാണ് മാലിക്കിലും സംവിധായകൻ നടത്തിരിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മാലിക് ഒര് ഇടത് സഹായത്താൽ RSS അജണ്ടയിൽ രൂപപ്പെട്ടത്…

ഒരിക്കലും ഒര് കള്ളം കുറെ കാലം മൂടി വെയ്ക്കുവാൻ കഴിയില്ല എന്നതിന് തെളിവാണ് മാലിക് എന്ന മലയാള സിനിമയും അതിനെതിരെ ഉയർന്ന് വന്ന ചർച്ചകളും,അറിഞ്ഞോ അറിയാതയോ ഫഹദ് അതിലെ ഇരയായി എന്നുള്ളതാണ് സത്യം,കൊലപാതകം, കള്ളക്കടത്ത്, തീവ്രവാദം, എന്നിവ നന്നായി ഇണങ്ങുന്ന മതമാണ് ഇസ്ലാമെന്ന് പറഞ്ഞ് വെയ്ക്കുന്ന വൃത്തികെട്ട പൊതു ബോധം സൃഷ്ടിക്കലാണ് മാലിക്കിലും സംവിധായകൻ നടത്തിരിക്കുന്നത്, 98 മുതലുള്ള കാലഘട്ടത്തിൽ കേരളത്തിൽ വളർന്ന് വന്നൊരു പൊതു ചിന്തയാണ് ഇസ്ലാമുകൾ എല്ലാം തീവ്രവാദികൾ ആണെന്നുള്ളത് അതിന്റെ ഇരകളാണ് അബ്ദുൾ നാസർ മദനി അടക്കമുള്ള ആളുകൾ, മാലിക്ക് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് മാലിക്ക് എന്ന കഥാപ്പാത്രത്തെ മദനിയോട് ഉപമിക്കുന്നോ എന്നൊരു സംശയം വരാതിരുന്നില്ല, അതിലേക്ക് ഞാൻ കടക്കുന്നില്ല ബീമാപള്ളിയും ഉറുസും പുത്തൻതുറയിലെ ജനങ്ങളെ സംബന്ധിച്ച് ഒര് മഹല്ല് കമ്മിറ്റിയുടെ ആഘോഷങ്ങൾക്ക് അപ്പുറം ആ പ്രദേശത്തെ എല്ലാ ജനങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ഒര് ചടങ്ങാണ്, ആ ചടങ്ങിൽ ഒരിക്കൽ എനിക്കും പോകാനുള്ള അവസരം കിട്ടിയതാണ്, വളരെ സൗഹൃദത്തോടെ ജീവിച്ച ഒര് ജനതയുടെ മുതികിലേക്ക് യാതൊരു പ്രകോപനവും കൂടാതെ വെടി ഉതിർത്ത ഭരണകൂടം അത് എന്തിന്റെ പേരിൽ ആണെന്ന് ഇത് വരെ പറഞ്ഞിട്ടില്ല..

സിനിമ പറഞ്ഞ് വെയ്ക്കുന്ന ചില സ്ഥിരം ക്ളീഷെകൾ വെറുക്കപെടണ്ടതും പ്രതികരിക്കപ്പെടേണ്ടതും ആണ്,മുസ്ലിം ആയാൽ അവൻ ഒന്നുകിൽ തീവ്രവാദി, അല്ലെങ്കിൽ കള്ള പണക്കാരൻ, അല്ലെങ്കിൽ കള്ളക്കടത്ത്, എന്നിവ ഉന്നയിക്കപ്പെടുന്ന സ്ഥിരം സ്ഥിതിവിശേഷങ്ങൾ അവസാനിപ്പിക്കണം, സിനിമയിൽ കള്ളക്കടത്ത് നടത്തുന്ന ഹിന്ദുനാമ ധാരിക്ക് സമൂഹത്തിൽ കൊടുക്കുന്ന ബഹുമാനവും മര്യാദയും എന്ത് കൊണ്ട് മാലിക്കിന് കിട്ടുന്നില്ല, മാലിക്കിന്റെ ഗോഡൗൺ ബോംബിട്ട് നശിപ്പിക്കുമ്പോൾ ആ നശിപ്പിക്കുന്നത് ആ ഹിന്ദു നാമ ദാരിയാണ് എന്നുള്ളത് വ്യക്തമാണ് പക്ഷെ ആ ബോംബ് എവിടെ നിന്ന് കിട്ടി എന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ പക്ഷെ മാലിക്ക് അത് ഉപയോഗിച്ചാൽ അത് തീവ്രവാദമായി മാറുമെന്നതിൽ ആണ് പൊരുത്തക്കേട്, വളരെ സജീവമായി ആ ഹിന്ദുനാമധാരി നടത്തിയ കള്ളക്കടത്ത് മാലിക്കിലേക്ക് മാറുമ്പോൾ ആണ് അന്വേഷണവും പോലീസും ഒക്കെ സജീവമാകുന്നത്, അപ്പോൾ തന്നെ സംവിധായകൻ ഉദേശിച്ചത് എന്താണെന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും,

ബീമാ പള്ളി വെടിവെയ്പ്പ് ചരിത്രത്തെ വളച്ചൊടിക്കൽ ആണ് വർഷങ്ങൾക്ക് ശേഷം കുട്ടികൾ പഠിക്കുന്നതും പാഠമാക്കുന്നതും ഈ ചരിത്രം ആയിരിക്കും, അന്നത്തെ ഇടത് സർക്കാർ നടത്തിയ നര നായാട്ട് എന്തിന്റെ പേരിൽ ആണെന്ന് ഇത് വരെ മറുപടി പറയാൻ ഇടത് നേതാക്കളും യുവജന സംഘടനയും തയ്യാറായിട്ടില്ല,യാതൊരു പ്രകോപനവും കൂടാതെ വളരെ സൗഹൃദത്തോട് ജീവിച്ച ഒര് ജനതയുടെ നെഞ്ചിലേക്ക് തീക്കൊള്ളി വാരി വിതറിയത് മറക്കാൻ മടിക്കുന്ന ചരിത്രമാണ് ഇന്നും ഈ ചരിത്രം വളച്ചൊടിക്കാൻ ഗൂഡലോചന നടക്കുന്നു എങ്കിൽ ഉറപ്പാണ് ഇടത് RSS അജണ്ട നടപ്പാക്കൽ തന്നെയാണ് ലക്ഷ്യം, കേരളത്തിലെ എല്ലാം കലാപങ്ങളുടെയും പിന്നിൽ ഉള്ള രഹസ്യം എന്താണെന്നും ഇനിയെങ്കിലും നമ്മൾ മനസിലാക്കണം, വെടി വെയ്പ്പ്കളുടെ ചരിത്രം പരിശോധിച്ചാൽ മരിച്ചു വീണതും ഇരയായതും മുസ്ലിമും, സാധാരണക്കാരായ ക്രിസ്ത്യാനികളും, ആദിവാസികളും, പട്ടികജാതിക്കാരുമാണ് അപ്പോൾ തന്നെ മനസിലാകും ഇരകൾ ആക്കിയെടുത്ത് അതിനെ വോട്ടാക്കി മാറ്റുന്നതിൽ ഇടതു പാർട്ടികൾ നടത്തിയ ഗൂഡലോചനകളിൽ RSS സാന്നിദ്യം സജീവമായിരുന്നു എന്നുള്ളത്, പുന്നപ്ര വയലാർ വെടി വെയ്പ്പിൽ തുടങ്ങി മുത്തങ്ങ വരെ ഉദാഹരണങ്ങളായി നമ്മുടെ മുന്നിൽ നിൽക്കുകയാണ് ഇനിയും വെടി വെയ്പ്പുകൾ നടക്കാം വെടി കൊണ്ട് വീഴാൻ ഒര് മുസ്ലിമും, ആദിവാസികളും തയ്യാറാകരുത് ഇത് അവസാനിപ്പിക്കണ്ട കാലം അതിക്രമിച്ചു.ഈ സിനിമയുടെ സംവിധായാകാൻ നല്ല ഒന്നാതരം സംഘി ആണെന്ന് ഇതിലൂടെ നമ്മൾ മനസിലാക്കണം….

Related posts

Leave a Comment