മാലിക് ജൂലൈ 15ന് ആമസോൺ പ്രൈമിൽ

മുബാറക്

കൊച്ചി:ഫഹദ് ഫാസിൽ നായകനായ ബിഗ്ബഡ്ജറ്റ് ചിത്രം മാലിക് ജൂലൈ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട്,ജലജ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സലിം കുമാർ, സനാൽ അമാൻ, ദിനേശ് പ്രഭാകർ, പാർവതി കൃഷ്ണ, ദേവകി രാജേന്ദ്രൻ, ദിവ്യ പ്രഭ, രാജേഷ് ശർമ, അപ്പാനി ശരത്, സുധി കൊപ്പ, ആസിഫ് യോഗി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
രചന,എഡിറ്റിംഗ്,സംവിധാനം: മഹേഷ് നാരായണൻ, നിർമാണം:ആന്റോ ജോസഫ്, ഛായാഗ്രഹണം: സാനു ജോൺ വർഗീസ് സംഗീതസംവിധാനം: സുഷിൻ ശ്യാം ,ശബ്ദ ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, ഫൈനൽ സൗണ്ട് മിക്സ്: വിഷ്ണു ഗോവിന്ദ്
വരികൾ: അൻവർ അലികലാസംവിധാനം: സന്തോഷ് രാമൻ, അപ്പുനി സജാൻ മേക്കപ്പ്: രഞ്ജിത്ത് അംബാഡി വസ്ത്രങ്ങൾ: ധന്യ രാജേന്ദ്രൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാജിമോൻ വി പി ഡിഐ സ്റ്റുഡിയോ: പ്രസാദ് ഫിലിം ലാബ്സ്, മുംബൈ കളറിസ്റ്റ്: കിരൺ പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുറിയൻ,വി‌എഫ്‌എക്സ്: ഫയർ‌ഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോ, ഹൈദരാബാദ് അധിക വി‌എഫ്‌എക്സ്: ആക്‌സൽ മീഡിയ, കൊച്ചി.മലയാള സിനിമപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാലിക്.ടേക്ക് ഓഫ്‌, സിയു സൂൺ തുടങ്ങിയ സൂപ്പർഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ,ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാലിക്.ഫഹദ് ഫാസിലിന്റെ പെർഫോമൻസ് തന്നെ ആണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്,ഒപ്പം ജോജു ജോർജ്,നിമിഷസജയൻ,ദിലീഷ് പോത്തൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ പ്രതീക്ഷകൂടുന്നു.നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ട്രൈലെർ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

Related posts

Leave a Comment