Connect with us
48 birthday
top banner (1)

Featured

മാലദ്വീപ് പാർലമെൻ്റിൽ കൂട്ടയടി; ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി

Avatar

Published

on

ന്യൂഡൽഹി: മാലദ്വീപ് പാർലമെൻ്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പാർലമെൻ്റ് അംഗങ്ങൾക്ക് പരിക്കേറ്റു. പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത 4 മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഇതിനെ ചൊല്ലി പാർലമെൻ്റിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇന്ത്യ സഖ്യത്തെ നരേന്ദ്ര മോദിക്കു ഭയമുണ്ട്,
പ്രതിരോധിക്കാൻ കൃത്രിമം നടന്നേക്കാം: കൊടിക്കുന്നിൽ

Published

on

കോൺഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവും ലോക്സഭയിലെ ചീഫ് വിപ്പും കെപിസിസി വർക്കിഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷുമായി ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖം.

? ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം 400 സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞല്ലോ. കോൺഗ്രസിന്റെ ചീഫ് വിപ്പ് എന്ന നിലയിൽ ഇതിനെ എങ്ങനെ കാണുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി രാഷ്‌ട്രീയം പറഞ്ഞത്. ഇതുവരെ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത നടപടിയാണത്. അമിതമായ ആത്മവിശ്വാസമല്ല, ഓരോ ദിവസം കഴിയുന്തോറും ശക്തമാകുന്ന ഇന്ത്യാ സഖ്യത്തെ പ്രതിരോധിക്കാനുള്ള കുതന്ത്രമാണത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ നിയമനം പോലും വരുതിയിലാക്കുകയും ചെയ്ത നരേന്ദ്ര മോദിയും ബിജെപിയും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള സാധ്യത പോലും സംശയിക്കണം.
?കേരളത്തിൽ ബിജെപി ഇക്കുറി ഇരട്ടയക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും നല്ല തമാശ. അവർക്കു കഴിഞ്ഞ തവണത്തേതിലും കുറച്ച് വോട്ടുകൾ മാത്രമേ ലഭിക്കൂ. സിപിഎമ്മുമായി ചേർന്നുള്ള വോട്ട് കച്ച‌വടത്തിന്റെ സാധ്യതയുടെ ഭാഗമാണ് ബിജെപിയുടെ സ്ഥാനാർഥിനിർണയം. പാർട്ടിയിൽ ഉന്നത സ്ഥാനം വഹിച്ചവരെയും പ്രധാന നേതാക്കളെയും തഴഞ്ഞ്, അരാഷ്ട്രീയവാദികളെയും ചലച്ചിത്ര താരങ്ങളെയും രണ്ടാം നിരക്കാരെയും ആശ്രയിച്ചാണ് ഇക്കുറി അവർ സ്ഥാനാർഥികളെ നിശ്ചയിച്ചത്. ബിജെപി ഇപ്പോഴേ അവരുടെ പരാജയം സമ്മതിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.
? കേരളത്തിൽ എൻഡിഎ ആണോ എൽഡിഎഫ് ആണോ മുഖ്യശത്രു.
രണ്ടു പേരും തുല്യശത്രുക്കളാണ്. കോർപ്പറേറ്റുവൽക്കരണത്തിലൂടെ ഇന്ത്യയുടെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അഴിമതി സാർവത്രികമാക്കി ഭരണത്തിന്റെ സുഖം ആവോളം ആസ്വദിക്കുകയാണ് കേരളത്തിലെ ഇടതുമുന്നണി. രണ്ടിലും ജനങ്ങൾ മടുത്തു. അവരുടെ ഏക പ്രതീക്ഷയാണ് കോൺഗ്രസും യുഡിഎഫും. ഈ പ്രതീക്ഷ സഫലമാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. അത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
?യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകി എന്നു തോന്നുന്നുണ്ടോ.
ഒട്ടും വൈകിയിട്ടില്ല. സഖ്യകക്ഷികൾക്ക് നൽകിയ സീറ്റുകളിൽ അവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങി. കോൺഗ്രസിൽ 15 സിറ്റിംഗ് എംപിമാർ പ്രചാരണത്തിലാണ്. അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണ്. കേരളത്തിലെ കാര്യം മാത്രമല്ല പാർട്ടി നേതൃത്വത്തിനു മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വിശാലമായ കൂടിയാലോചനകളും ചർച്ചകളും നടക്കേണ്ടതുണ്ട്. അതെല്ലാം പൂർത്തിയാക്കി ഈ ആഴ്ചയിൽത്തന്നെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതു കഴിയുന്നതോടെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഉച്ചസ്ഥായിയിലെത്തും.
? പ്രവർത്തക സമിതി ക്ഷണിതാവ്, ചീഫ് വിപ്പ് തുടങ്ങിയ നിലകളിൽ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോകുമോ.
ഒരുപാടു നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. കൂട്ടുത്തരവാദിത്വവുമുണ്ട്. എല്ലാവരും ഈ ഉത്തരവാദിത്വം ഏറ്റെടുക്കും.
? ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എത്ര സീറ്റുകൾ വരെ നേടും.
മുഴുവൻ സീറ്റുകളിലും യുഡിഎഫ് വൻവിജയം നേടും. ഏതു സാഹചര്യത്തിലാണ് ജനങ്ങൾ മറ്റു മുന്നണികളെ സ്വീകരിക്കുക. 75 വർഷമായി നിലനിൽക്കുന്ന മതേതര ജനാധിപത്യ മുഖശ്രീയാണ് ബിജെപി ഭരണകൂടം വികൃതമാക്കുന്നത്. ഒരു തവണ കൂടി അവർക്ക് അവസരം കിട്ടിയാൽ നമ്മുടെ ഭരണഘടന തന്നെ ഇല്ലാതാകും. മതേതര സംസ്കാരത്തിനു പകരം മതാധിഷ്ഠിത ഭരണസംവിധാനം വരും. അത് മത ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും അതീവ ഗുരുതരമായി ബാധിക്കും. അതേക്കുറിച്ചു ജനങ്ങൾക്ക് അവബോധമുണ്ട്. അഴിമതി സാർവത്രികമാക്കിയ സംസ്ഥാന സർക്കാരിനെതിരേ അവസരം നോക്കിയിരിക്കുകയാണ് ജനങ്ങൾ. ഈ തെരഞ്ഞെടുപ്പ് അതിനുള്ള മറുപടി കൊടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതെല്ലാം യുഡിഎഫിന് അനുകൂലമാണെന്നു നിസംശയം പറയാം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

മോദി പരിശ്രമിക്കുന്നു, ഒരു കുടുംബത്തിന്റെ ആസ്തി കൂട്ടാൻ

Published

on

“കോൺഗ്രസ് പരിശ്രമിക്കുന്നത് ഒരു കുടുംബത്തിനു വേണ്ടിയാണ്. ആ കുടുംബത്തിനു വേണ്ടി അവർ രാജ്യത്തെ മറ്റ് കുടുംബങ്ങളെ മറക്കുന്നു.” പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ചെയ്ത പ്രസംഗത്തിലെ ചില വാചകങ്ങളാണിത്. അഞ്ചു തലമുറകളായി, ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും രാഷ്ട്ര സേവനത്തിനു വിട്ടു കൊടുത്ത അലഹാബാദിലെ ആനന്ദ ഭവനെക്കുറിച്ചായിരുന്നു മോദിയുടെ പരാമർശം.
സ്വാതന്ത്ര്യ സമര പോരാളി മോത്തിലാൽ നെഹ്റു, രാഷ്‌ട്ര ശില്പി ജവഹർലാൽ നെഹറു, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി, ഡിജിറ്റൽ ഇന്ത്യയുടെ സൃഷ്ടാവ് രാജീവ് ഗാന്ധി, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന രാഹുൽ ഗാന്ധി തുടങ്ങിയവരടങ്ങുന്നതാണ് ഈ കുടുംബം. രാഷ്ട്രത്തിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച രണ്ടു പേരുണ്ട്, ഈ തറവാട്ടിൽ- ഇന്ദിരാ പ്രിയദർശിനിയും രാജീവ് ഗാന്ധിയും. അതിന്റെയൊക്കെ കണക്കെടുത്താൽ ഈ രാജ്യവും ജനതയും എന്തു തന്നെ തിരികെ നൽകിയാലും ഒന്നുമാകില്ല. രാഷ്ട്ര സേവനമല്ലാതെ ഇവർക്കു മറ്റൊരു പണിയുമില്ലായിരുന്നു എന്നു കൂടി ഓർക്കണം.
എന്നാൽ നരേന്ദ്ര മോദിക്കോ? ഈ രാജ്യ നിർമിതിയിൽ മോദിക്കോ അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർക്കോ എന്തു പങ്കാണുള്ളത്?
മോദി ഭരിക്കുന്നത് ഗൗതം അദാനി, റിലയൻസ് അംബാനി തുടങ്ങിയവർക്കു വേണ്ടിയാണെന്ന് അറിയാത്തവരില്ല. അദ്ദേഹത്തെ അധികാരത്തിൽ നിലനിർത്താൻ രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾ മുടക്കുന്നതു കോടികളാണ്. അതുവഴി മോദിയുടെ വലംകൈയായി പ്രവർത്തിക്കുന്ന അമിത് ഷായുടെ കുടുംബവും.


2016ൽ രണ്ട് ഓഹരികൾ പണയം വച്ച് വാങ്ങിയ 25 കോടി രൂപ മുടക്കിയാണ് അമിത് ഷായുടെ മകൻ ജയ് ഷാ ബിസിനസ് രംഗത്ത് പച്ച പിടിക്കാൻ തുടങ്ങിയത്. എട്ടു വർഷം കൊണ്ട് അതു വളർന്ന് 3,821.2 കോടി രൂപയായി. 57 സ്റ്റോക്കുകളിൽ ജയ് ഷായ്ക്കു നിക്ഷേപമുണ്ട്. അതിൽ നല്ല പങ്കും അദാനി ഗ്രൂപ്പിലും റിലയൻസിലും. ബിസിസിഐയുടെ സെക്രട്ടറി എന്ന നിലയിൽ പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം വേറേ. അമിത് ഷായുടെ സ്വാധീനവും സമ്പത്തും ഉപയോഗിച്ചാണ് ബിസിസിഐയു‌ടെ തലപ്പത്ത് മകനെത്തിയത്.
മക്കളുടെ മാത്രമല്ല, അമിത് ഷായുടെ സമ്പത്തും പെരുകുകയാണ്.  2019ൽ 30.98 കോടി രൂപയാണ് അമിത് ഷായ്ക്ക് ഉണ്ടായിരുന്നത്. 2023ൽ 42.98 കോടിയായി വളർന്നു. ഇപ്പോഴത് 50 കോടി കടന്നിട്ടുണ്ടാകും. ഷായുടെ പേരിലുള്ള ചില വസ്തുവകകളുടെ കാര്യം കൂടി പറയാം. രണ്ടു വീടുകളുടെ മാത്രം വിസ്തീർണം 12,000 ചതുരശ്ര അടി, ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് സമുച്ചയങ്ങളും ചേർത്ത് 75,000 ചതുരശ്ര അടി കെട്ടിടങ്ങൾ, പതിനായിരത്തിലധികം ഏക്കർ ഭൂമി. ഭാര്യയുടെയും മക്കളുടെയും പേരിലുമുണ്ട് വലിയ ആസ്തികൾ.
അതേ സമയം, മോദി പറഞ്ഞ ആനന്ദ് ഭവൻ തറവാടിന്റെ സ്വത്ത്, 1950ൽ ഉണ്ടായിരുന്നതിന്റെ പത്തിലൊന്നു പോലും വരില്ല. ബാക്കിയൊക്കെയും ആ കുടുംബം രാഷ്ട്ര സേവനത്തിനായി വിട്ടു നല്കിയ സമ്പത്താണ്.
ഇനി പറയൂ, ആരാണ് രാജ്യത്തെ മറ്റ് കുടുംബങ്ങളെ മറക്കുന്നത്?

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

ഇനി ആർക്കു വേണം, പല്ലുകൊഴിഞ്ഞ ലോകായുക്ത?

Published

on

  • പിൻ പോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

ഇനി എന്തിനാണ് ലോകായുക്ത? ചോദിക്കുന്നത് ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി. മുൻ കേരള ഉപലോകായുക്ത. കേരള നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരം വെ‌ട്ടിക്കുറച്ചു നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ബാലചന്ദ്രൻ. അതു പറയാനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഈ ചോദ്യം ഏറ്റവും പ്രസക്തവും ജനകീയവുമാകുന്നു. പല്ലു കൊഴിഞ്ഞ ഈ ലോകായുക്തയെ ഇനി ആർക്കു വേണം?
മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന അധികാര കേന്ദ്രങ്ങൾ നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവും വിചാരണ ചെയ്ത് വിധി തീർക്കുന്ന നിയമസംവിധാനമായിരുന്നു ലോകായുക്ത.


ഇതുപ്രകാരം ഒരാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ അയാൾക്കു പിന്നെ ആ സ്ഥാനത്തു തുടരാനാവില്ല. രാജി വച്ചൊഴിയുക മാത്രമേ വഴിയുള്ളു. അഴിമതിക്കെതിരായ അതിശക്തമായ ലോകായുക്ത നിയമത്തിന്റെ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത നിയമസഭാ നടപടിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ലോകായുക്ത തന്നെ അപ്രസക്തമായി. ഇനി ഏത് അഴിമതി കേസ് വിചാരണ ചെയ്തു തീർപ്പാക്കിയാലും ശിക്ഷ നടപ്പാക്കണമോ എന്നു സർക്കാരിന് തീരുമാനിക്കാം. നടപ്പാക്കുന്നില്ല എന്നു തീരുമാനിക്കപ്പെട്ടാലും ആർക്കും ഒന്നും ചെയ്യാനാവില്ല. അതായത് പ്രതി ശിക്ഷക്കപ്പെട്ടാലും ശിക്ഷ അനുഭവിക്കണമോ എന്ന കാര്യത്തിൽ പ്രതിക്കു തന്നെ തീരുമാനമെടുക്കാമെന്ന വിചിത്രമായ ഭേദഗതിയാണ് നിയമത്തിൽ വരുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഇനി എന്തിനാണ് ലോകായുക്ത എന്നു ജസ്റ്റിസ് ബാലചന്ദ്രനെപ്പോലുള്ളവർ ചോദിക്കുന്നത്.

പൊതുപ്രവർത്തകർക്കെതിരായ അഴിമതിയും ദുർഭരണവും സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരിക്കെ, 1999-ലെ കേരള ലോകായുക്ത ആക്‌ട് (1999 ലെ നിയമം 8) പ്രകാരം രൂപീകരിക്കപ്പെട്ട ജൂഡീഷ്യൽ സംവിധിനമാണ് ലോകായുക്ത. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സമാനമായ സേവന വേതന വ്യവസ്ഥകളോടെ ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും വലിയ നിർവഹണ സംവിധാനവും അടങ്ങുന്നതാണ് ലോകായുക്ത എന്ന ക്വാസി ജുഡീഷ്യൽ ചെയർ. ഓരോ വർഷവും 4. 08 കോടി രൂപയാണ് കേരള ലോകായുക്തയുടെ ചെലവ്. മൂന്ന് ലോകായുക്ത ജഡ്ജിമാർക്കും കൂടി വർഷാവർഷം 56.68 കോടി രൂപ ശമ്പളം നൽകണം. അധികാരകേന്ദ്രങ്ങളിൽ നിന്ന് അഴിമതി എന്ന ഇത്തിൾക്കണ്ണി അടർത്തി മാറ്റാനുള്ള ഭരണ സംവിധാനം എന്ന നിലയിലാണ് ഇത്രയും ഭീമമായ തുക ചെലവാക്കി ലോകായുക്ത നിലനിർത്താൻ ജനങ്ങൾ ആഗ്രഹിക്കുന്നത്.
പൊതുപ്രവർത്തകരും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളും സ്റ്റേറ്റ്‌മെൻ്റുകൾ കൂടാതെ, രണ്ട് വർഷത്തിലൊരിക്കൽ, യോഗ്യതയുള്ള അധികാരിയുടെ മുമ്പാകെ, ചട്ടങ്ങൾ അനുശാസിക്കുന്ന ഫോമുകളിൽ അവരുടെ സ്വത്തു-ബാധ്യതകളുടെ പ്രസ്താവനകൾ സമർപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. പൊതു സമ്പത്ത് കൊള്ളയടിക്കുന്നതും പൊതു സ്വത്ത് തന്നിഷ്ടപ്രകാരം സ്ഥാപിത താത്പര്യങ്ങൾക്ക് വിനിയോഗിക്കുന്നതും ലോകായുക്ത നിയമം ചോദ്യം ചെയ്യും. പൊതുപണം കൈപ്പറ്റുന്ന ഏതെങ്കിലും ഒരാൾ അഴിമതിക്കു വിധേയനായെന്നു ലോകായുക്തയിൽ തെളിഞ്ഞാൽ അയാൾക്ക് ആ പദവിയിൽ തുടരാനാവില്ല. മുൻ മന്ത്രി കെ.ടി. ജലീൽ അടക്കം പലരും ഇങ്ങനെ പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്.


എന്നാൽ ലോകായുക്ത നിയമം 14 ഭേദഗതി ചെയ്ത കേരള നിയമസഭയുടെ നടപടിക്ക് രാഷ്ട്രപതി അംഗീകാരം നല്കിയതോടെ ലോകായുക്തയുടെ ജുഡീഷ്യൽ അധികാരം നഷ്ടമായി. ലോകായുക്ത എന്നാൽ ജുഡീഷ്യൽ കമ്മിഷൻ മാത്രമായി. അഴിമതിക്കേസുകളിൽ വിധി പറയുകയല്ല, അന്വേഷിക്കുന്ന കാര്യത്തിൽ വിധി പറയാനല്ല, റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമേ ഇനി ലോകായുക്തയ്ക്കു കഴിയൂ. കമ്മിഷൻ റിപ്പോർട്ടുകൾ തള്ളാനും കൊള്ളാനുമുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തിമാക്കിയതോ‌ടെ പ്രതിക്കു തന്നെ സ്വയം തീരുമാനമെടുക്കാനുള്ള അവസരം കിട്ടി.
വിവിധ തരം കൃത്യവിലോപങ്ങളിലും അഴിമതിയിലും അപകടം അടക്കമുള്ള വിഷയങ്ങളിലും ജുഡീഷ്യൽ അന്വേഷണം നടത്തിയിട്ടും അതിന്മേൽ നടപടി എടുത്ത ചരിത്രം അപൂർവമാണ്. അതിന്റെ ഗതിയാണ് ഇനിമേൽ ലോകായുക്ത വിധിക്കും സംഭവിക്കുക. അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ലോകായുക്തയിൽ വിചാരണ നേരിട്ട മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാനാണ് ഇപ്പോഴത്തെ നിയമഭേദഗതിയെന്നും അതിന് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ മൗനാനുവാദം കിട്ടിയെന്നുമാണ് ഉയരുന്ന പുതിയ വിവാദങ്ങൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ മാർഗരേഖയുണ്ട്. ഈ ചട്ടങ്ങൾ ലംഘിച്ചാണ് അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചത്. അതിനെതിരേ കേസ് വന്നപ്പോഴാണ് 14ാം നിയമഭേഗതിയുമായി സർക്കാർ മുന്നോട്ടു പോയതും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിനു തടയിട്ടതും. ഈ തടയാണിപ്പോൾ രാഷ്‌ട്രപതി ദ്രൗപദി മുർമു തുറന്നു വിട്ടത്. അതോടെ, കേരള ലോകായുക്ത നിയമം പല്ലു പോയ സിംഹത്തിനു സമമായി.
ആദ്യ കാലങ്ങളിൽ അഴിമതിക്ക് എതിരെ പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ലോകായുക്ത ജനങ്ങളുടെ വിശ്വാസ്യത നേടിയിരുന്നു. പരാതി രജിസ്റ്റർ ചെയ്യാൻ എളുപ്പമായതിനാൽ ധാരാളം പരാതികളും ലഭിച്ചിരുന്നു. കൂടാതെ ലോകായുക്ത സ്വമേധയാ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ മന്ത്രിസഭാ തീരുമാനങ്ങളിൽ വരെ ഇടപെടാൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മനസിലായതിനു ശേഷം സ്ഥിതി മാറി.
മന്ത്രിയാകാൻ യോഗ്യനല്ലെന്ന ലോകായുക്തയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കെ.ടി ജലീൽ രാജിവച്ചപ്പോഴാണ് ലോകായുക്തയുടെ കുരുക്ക് ശരിക്കും മനസിലായത്. അതിനു ശേഷമാണ് ലോകായുക്‌തയുടെ അധികാരങ്ങൾ ഭേദഗതി ചെയ്തത്. ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കെതിരേയും സമാനമായ സാഹചര്യം ഉണ്ടായേക്കാവുന്ന ആശങ്കയിൽ നിയമഭേദഗതിക്കു സർക്കാർ നിർബന്ധിതമാകുകയായിരുന്നു.
ലോകായുക്ത നിയമം ഭേദഗതി ചെയ്ത നടപടിക്കു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച നടപടി പരക്കെ വിമർശിക്കപ്പെടുകയാണ്. തു‌ടർനിയമനടപടികളെക്കുറിച്ചു പോലും കേരളത്തിലെ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഈ നിയമഭേഗതിക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്കിയില്ല. തന്നെയുമല്ല ബില്ല് അദ്ദേഹം രാഷ്ട്രപതിക്ക് അയയ്ക്കുകയായിരുന്നു. ഇതു കൂടാതെ മറ്റുചില ബില്ലുകൾ കൂടി അദ്ദേഹം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തിരുന്നു. കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ ചാൻസിലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബില്ലുകളായിരുന്നു അത്. എന്നാൽ ഈ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവച്ചില്ല. അതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സംശയിച്ചാൽ തെറ്റ് പറയാനാവില്ല.
സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചു വയ്ക്കുന്നത് അപൂർവമാണ്. അത്തരം ബില്ലുകൾ രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടുന്നത് അപൂർവങ്ങളിൽ അപൂർവവും. രാഷ്ട്രപതിയുടെ മുന്നിലെത്തുന്ന ഇത്തരം ബില്ലുകൾ നിയത്തിന്റെ തലനാരിഴ പരിശോധിച്ച് വർഷങ്ങൾ തന്നെ എടുത്താണ് രാഷ്ട്രപതി അന്തിമ തീരുമാനമെടുക്കുന്നത്. എന്നാൽ ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി തിരക്കിട്ടാണു തീരുമാനമെടുത്തതെന്നും ഇതിനകം ആക്ഷേപം ഉയർന്നിട്ടുണ്ട്. അതെല്ലാം നിയമനിർമാണ നടപടികളുടെ ആഭ്യന്തര വിഷയം ആണെന്നു സമ്മതിക്കാം.
പക്ഷേ, ഇവിടെ ഉയരുന്ന പ്രധാന ചോദ്യം അതല്ല. അധികാര കേന്ദ്രങ്ങൾ നടത്തുന്ന അഴിമതി പ്രതിരോധിക്കാൻ എന്താണിനി ഒരു പോംവഴി. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന പ്രചണ്ഡമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ‌ അന്നത്തെ ഡോ. മൻമോഹൻ മന്ത്രിസഭയാണ് ലോക്പാൽ- ലോകായുക്ത നിയമം പാസാക്കിയത്. ഈ നിയമ നിർമാണത്തിന്റെ ചുവടു പിടിച്ച് ഓരോ സംസ്ഥാനത്തും നിലവിൽ വന്ന ലോകായുക്ത നിയമമാണ് കേരളത്തിലും ഏകകണ്ഠമായി അംഗീകരിച്ചത്. ഈ നിയമത്തിൽ വെള്ളം ചേർത്ത് പ്രതിയുടെ ശിക്ഷ പ്രതി തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ് നിയമ ഭേദഗതിയിലൂടെ കേരളം നടപ്പാക്കിയിരിക്കുന്നത്. പല്ലുകൊഴിഞ്ഞ ഈ സംഹത്തെ തീറ്റിപ്പോറ്റുന്നതിനു പകരം ദയാവധം വിധിക്കുന്നതാണു നല്ലത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured