ഡ്രോൺ ഉത്സവ് ശ്രദ്ധേയമായി

കാലടി: മലയാറ്റൂരിൽ നടന്ന ‘ഡ്രോൺ ഉത്സവ്’ ഡ്രോണുകളെക്കുറിച്ച് ജനങ്ങൾക്ക് അടുത്ത് അറിയുന്നതിനുളള വേദിയായി മാറി. ചെറുതും വലുതുമായ നിരവധി ഡ്രോണുകളാണ് ഡ്രോൺ ഉത്സവിൽ ഉണ്ടായിരുന്നത്. കൃഷിക്ക് മരുന്ന് തളിക്കുന്ന ഡ്രോണുകൾ, ഭക്ഷണങ്ങൾ കൊണ്ടു പോകുന്ന ഡ്രോണുകൾ, മിലിറ്ററി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ തുടങ്ങിയവയുടെ പ്രദർശനവും, പറത്തലും ഉണ്ടായിരുന്നു.

ഡ്രോണുകൾ പറത്തുന്നത് എങ്ങനെയെല്ലാമെന്ന് ജനങ്ങൾക്ക് വിശദീകരിച്ച് നൽകി. മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷന്റെ നേതൃത്വത്തിലാണ് ഡ്രോൺ ഉത്സവ് സംഘടിപ്പിച്ചത്. ഡ്രോൺ നിർമാണ കമ്പനിയായ ഇന്റഗ്രേറ്റഡ് ഡ്രോൺ ട്രെയ്‌നിങ്ങ് ആക്കാദമി (ഐഡിറ്റിഎ), കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജ്, കേരള പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. കേരള പോലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തലും, പ്രദർശനവും ഉണ്ടായിരുന്നു. ബെന്നി ബെഹന്നാൻ എംപി ഉദ്ഘാടനം ചെയ്യ്തു.

മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി അംബർ ദുബെ മുഖ്യാഥിതിയായിരുന്നു, മുൻ മന്ത്രി ജോസ് തെറ്റയിൽ, ഓട്ടോ മൈക്രോ യുഎഎസ് എയറോടെക് ഡയറക്ടർ റിട്ടയേഡ് ഗ്രൂപ്പ് ക്യാപ്റ്റൻ എം.ജെ അഗസ്റ്റിൽ വിനോദ്, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ: സി.പി ജയശങ്കർ, ആദിശങ്കര എൻജിനിയറിങ്ങ് കോളേജ് ഡീൻ ഡോ: കെ.കെ എൽദോസ്, ഇന്റഗ്രേറ്റഡ് ഡ്രോൺ ട്രെയ്‌നിങ്ങ് ആക്കാദമി സിഇഒ സ്‌ക്വാഡ്രൻ ലീഡർ വർഷ കുക്റോത്തി, പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, എഎൽജി ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപകൻ മുഹമദ് ഷെഫീഖ്, ബാംഗ്ലൂർ ത്രോട്ടിൽ എയ്‌റോസ്‌പേസ് സിഇഒ നാഗേന്ദ്ര കന്ദസാമി, ചെന്നൈ സെൻസെമേജ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എസ് നിഷാദ്, ബാംഗ്ലൂർ ട്രോപോഗോ സ്ഥാപകൻ സന്ദീപൻ സെൻ, അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ ഡോ.പി. ആർ. പ്രസിദ, ഡൽഹി കാമ്പിൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കമൽ ശർമ്മ, ലഫ്റ്റനന്റ് കമാന്റ് ഹർഷിത, മാണിക്കമംഗലം സെന്റ്. ക്ലയർ ബധിര വിദ്യാലം ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫിൻസിറ്റ തുടങ്ങിവർ സംസാരിച്ചു.

12 ഓളം വിവിധ കമ്പനികളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. സിവിൽ ഏവിയേഷന്റെ പുതിയ നിയമമനുസിച്ച് ഡ്രോണുകൾ പറത്തുന്നതിന് ലൈസൻസ് വേണം. കൃഷി, ഖനനം, അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണം, അടിയന്തര പ്രതികരണം, ഗതാഗതം, ജിയോ സ്പെഷ്യൽ മാപ്പിംഗ് തുടങ്ങി സമ്പദ് വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകൾക്കും ഡ്രോണുകൾക്ക് മികച്ച നേട്ടങ്ങൾ നൽകാൻ കഴിയും. നിരവധി ജോലി സാധ്യതകളുമാണ് ഡ്രോൺ ടെക്നോളജിയിൽ ഉളളതും അതിനെക്കുറിച്ചെല്ലാം ജനങ്ങൾക്ക് മനസിലാക്കി നൽകുന്നതിനാണ് ഡ്രോൺ ഉത്സവ് സംഘടിപ്പിച്ചത്.

Related posts

Leave a Comment