തിരുവനന്തപുരം: ഉപാസന സാംസ്കാരിക വേദി ഏർപ്പെടുത്തിയ മലയാറ്റൂർ അവാർഡ് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിന്. 10,000 രൂപയും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയുമാണ് അവാര്‍ഡ്. ദൃശ്യമാധ്യമ രംഗത്തെ പ്രവര്‍ത്തനത്തിനുള്ള മലയാറ്റൂര്‍ അവാര്‍ഡ് മനോരമ ന്യൂസിലെ എന്‍ കെ ഗിരീഷിനാണ്. രവി തൊടുപുഴയ്ക്ക് (നോവല്‍) ഡോ അനില്‍കുമാര്‍ എസ് ഡിയ്ക്ക് (കഥ) ഡോ. സുകേഷ് ആര് എസ് (കവിത) ശാന്തി അനില്‍കുമാര്‍ (സംഗീതം) എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ. അര്ജുന് അടാട്ട് (പാലക്കാട്) പങ്കു ജോബി (കൊല്ലം) പി സി മോഹന്‍ (കോഴിക്കോട്) മുരളീധരന് തെക്കാട്ട് (തൃശൂര്‍) ഹംസ കോട്ടുകാല്‍ (മലപ്പുറം) എന്നിവർക്ക് ആദരവ് നൽകാനും സാംസ്കാരിക വേദി തീരുമാനമെടുത്തു. മാർച്ചിൽ തിരുവനന്തപുരത്ത് അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും നടക്കും.
മലയാറ്റൂർ അവാർഡ് ജോർജ് ഓണക്കൂറിന്
